Latest NewsNewsInternationalGulfQatar

ഖത്തർ എജ്യുക്കേഷൻ സിറ്റി ക്യാമ്പസിൽ ഡ്രൈവറില്ലാ മിനിബസ്

ദോഹ: ഖത്തർ എജ്യുക്കേഷൻ സിറ്റി ക്യാമ്പസിൽ ഡ്രൈവറില്ലാ മിനിബസ്. സ്വയം പ്രവർത്തിക്കുന്ന വൈദ്യുത മിനി ബസുകൾ ഖത്തർ ഫൗണ്ടേഷനിലെ എജ്യൂക്കേഷൻ സിറ്റി ക്യാംപസിലുടനീളം പരീക്ഷണ ഓട്ടം നടത്തും. അടുത്ത 10 ദിവസം ക്യാംപസിൽ 3.2 കിലോമീറ്ററിൽ നിശ്ചിത റൂട്ടുകളിലാണ് ഡ്രൈവറില്ലാ മിനി ബസ് പരീക്ഷണയോട്ടം നടത്തുന്നത്.

Read Also: രണ്ടരക്കിലോ ബിരിയാണി അകത്താക്കിയത് അരമണിക്കൂറിനുള്ളിൽ : നാട്ടുകാരുടെ കണ്ണുതള്ളിച്ച് വിദ്യാർത്ഥി

കാർബൺ പുറംന്തള്ളൽ ഒട്ടുമില്ലാത്ത, പരിസ്ഥിതി സൗഹൃദങ്ങളായ ബസ്ുകളാണിവ. ലെവൽ-4 സാങ്കേതിക വിദ്യയിലാണ് വൈദ്യുതി മിനി ബസുകൾ പ്രവർത്തിക്കുന്നത്. മിനി ബസുകൾ സ്വയം ഓടുന്നവയാണെങ്കിലും അടിയന്തര ഘട്ടങ്ങളെ വേഗത്തിൽ തരണം ചെയ്യാനായി ബസ് യാത്രയിലുടനീളം വിദഗ്ധ ഡ്രൈവർമാരുണ്ടാകും. ചുറ്റുമുള്ള വസ്തുക്കൾ തിരിച്ചറിഞ്ഞ് അതിനനുസൃതമായി വാഹനം പ്രവർത്തിപ്പിക്കാൻ റഡാറുകൾ, നൂതന ക്യാമറകൾ തുടങ്ങിയവ ബസിനുള്ളിലുണ്ട്. ഒരു ബസിൽ ഒരു സമയം 8 പേർക്കു യാത്ര ചെയ്യാൻ കഴിയുന്നത്. മണിക്കൂറിൽ 40 കിലോമീറ്ററാണ് വേഗം. ഒന്നര മണിക്കൂറാണ് ബാറ്ററി ചാർജ് ചെയ്യാൻ വേണ്ടത്. ഫുൾ ചാർജ് ബാറ്ററിയിൽ 100 കിലോമീറ്റർ വരെ ബസ് ഓടും. നീണ്ട മാസങ്ങളായി പരീക്ഷണ ഓട്ടത്തിലാണ് മിനി ഇലക്ട്രിക് ബസുകൾ.

Read Also: കൽപ്പന ചൗള ബഹിരാകാശ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ് : നിറവേറിയത് മുൻഗാമികളുടെ ദീർഘകാല സ്വപ്നം

shortlink

Related Articles

Post Your Comments

Related Articles


Back to top button