KannurLatest NewsKeralaNattuvarthaNewsCrime

കോളേജ് അധ്യാപികയായ യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അധ്യാപികയായിരുന്നു

പഴയങ്ങാടി: കോളേജ് അധ്യാപികയായ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഴയങ്ങാടിയില്‍ അടുത്തില സ്വദേശിനിയും ഇരുപത്തിനാലുകാരിയുമായ പി ഭവ്യയാണ് മരിച്ചത്. പുതിയ വാണിയം വീട്ടില്‍ ഭാസ്‌കര കോമരത്തിന്റെയും പച്ച ശ്യാമളയുടെയും മകളാണ്. മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അധ്യാപികയായിരുന്നു.

Read Also : വിവിധ തസ്തികകളില്‍ താത്കാലിക നിയമനം

ഇന്ന് രാവിലെയായിരുന്നു സംഭവം. ഭവ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പയ്യന്നൂര്‍ കോളേജില്‍ നിന്നാണ് ഭവ്യ ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയത്. മംഗലാപുരത്തെ കോളേജില്‍ നിന്നാണ് ബിരുദാനനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button