CricketLatest NewsNewsSports

ഐപിഎൽ 2022: അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനായി നെഹ്‌റയെ തിരഞ്ഞെടുത്തു

മുംബൈ: ഐപിഎൽ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയെ തിരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി കിർസ്റ്റൺ ഉപദേഷ്ടാവാകും. മുന്‍ ഇംഗ്ലണ്ട് താരം വിക്രം സോളങ്കിയാണ് ക്രിക്കറ്റ് ഡയറക്ടര്‍. ബിസിസിഐയുടെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഫ്രാഞ്ചൈസി ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ആശിഷ് നെഹ്‌റയും, ഗാരി കിർസ്റ്റണും മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. നെഹ്‌റ ടീം ബൗളിംഗ് പരിശീലകനായിരുന്നപ്പോള്‍ കിർസ്റ്റണ്‍ മുഖ്യ പരിശീലകനായിരുന്നു. 2011 ഏകദിന ലോകകപ്പില്‍ കിർസ്റ്റണ്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചപ്പോള്‍ നെഹ്‌റ ടീമില്‍ കളിച്ചിരുന്നു. അതേസമയം, ലക്‌നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായി സിംബാബ്വെയുടെ മുന്‍ സൂപ്പര്‍ താരം ആന്‍ഡി ഫ്ലവറിനെ നിയമിച്ചിരുന്നു.

Read Also:- പ്രമേഹത്തിന് കാരണമാകുന്ന ഭക്ഷണങ്ങള്‍..!

പഞ്ചാബ് കിംഗ്‌സിന്റെ സഹ പരിശീലകനായിരുന്ന താരം കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്. ആന്‍ഡി ഫ്‌ലവറിനൊപ്പം ന്യൂസീലന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ പരിശീലകനുമായ ഡാനിയല്‍ വെട്ടോറിയെയും സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഒടുവില്‍ വെട്ടോറിയെ മറികടന്ന് ഫ്ലവർ ടീം പരിശീലകനാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button