ThrissurKeralaNattuvarthaLatest NewsNews

മ​ദ്യ​ല​ഹ​രി​യി​ൽ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ലി​ടി​ച്ച്​ നി​ർ​ത്താ​തെ പോ​യ എ.എസ്​.ഐ അറസ്റ്റിൽ

മ​ല​പ്പു​റം പൊ​ലീ​സ് ക്യാമ്പി​​ലെ എ.​എ​സ്.​ഐ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പ്ര​ശാ​ന്താ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്

പ​ട്ടി​ക്കാ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ അ​മി​ത വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ച്​ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ലി​ടി​ച്ച്​ നി​ർ​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ൽ എ.​എ​സ്.​ഐ അറസ്റ്റിൽ. മ​ല​പ്പു​റം പൊ​ലീ​സ് ക്യാമ്പി​​ലെ എ.​എ​സ്.​ഐ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പ്ര​ശാ​ന്താ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്​. തുടർന്ന് ഇയാളെ ​അ​റ​സ്റ്റ്​ ചെ​യ്ത്​ ജാ​മ്യ​ത്തി​ൽ വി​ട്ടയച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ക​ണ്ണാ​റ​യി​ലാ​ണ് കേസിനാസ്പദമായ​ സം​ഭ​വം.

കാ​ര്‍ ഇ​ടി​ച്ച് തെ​ക്ക​ത്ത് വ​ള​പ്പി​ല്‍ ലി​ജി​ത്തി​നും ഭാ​ര്യ കാ​വ്യ​ക്കു​മാ​ണ്​ പ​രി​ക്കേ​റ്റ​ത്. കാ​ലി​ന്​ സാ​ര​മാ​യി പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ൾ​ക്ക്​ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

Read Also : അവരുടെ സെൻസിബിലിറ്റി 90 കളിൽ ഫ്രീസായിരിക്കുന്നു, ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല: വിമർശിച്ച് മാധ്യമപ്രവര്‍ത്തകന്‍

സ്​​പെ​ഷ​ൽ ഡ്യൂ​ട്ടി​ക്കാ​യി വ​ട​ക്കേ​ക്കാ​ട്​ സ്​​റ്റേ​ഷ​നി​ലു​ള്ള പ്ര​ശാ​ന്ത്​ ക​ണ്ണാ​റ​യി​ലെ ഒ​രു വീ​ട്ടി​ൽ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത്​ ര​ണ്ട്​ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കാ​റി​ൽ മ​ട​ങ്ങു​മ്പോ​ഴാ​ണ്​ അ​പ​ക​ടം. നി​ർ​ത്താ​തെ പോ​യ കാ​ർ കു​റ​ച്ച്​ ദൂ​രെ എ​ത്തി​യ​പ്പോ​ൾ ത​ക​രാ​റി​ലാ​യി നി​ന്നു. വാ​ഹ​നം പി​ന്തു​ട​ർ​ന്ന നാ​ട്ടു​കാ​രാ​ണ് ഇവ​രെ പി​ടി​കൂ​ടി പൊ​ലീ​സി​ന്​ കൈ​മാ​റി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കാ​ര്‍ ഓടി​ച്ചി​രു​ന്ന​ത് എ.​എ​സ്.​ഐ ആ​ണെ​ന്ന്​ പൊ​ലീ​സ്​ എ​ത്തി​യ ശേ​ഷ​മാ​ണ്​ മ​ന​സ്സി​ലാ​യ​ത്. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നും അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തി​നു​മാ​ണ്​ ​പീ​ച്ചി പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button