COVID 19Latest NewsNewsInternational

‘വാക്‌സിന്‍ എടുക്കാന്‍ എന്റെ പട്ടിവരും’: വാക്സിൻ വൈറസിനേക്കാൾ അപകടമാണെന്ന് പറഞ്ഞ താരസഹോദരങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചു

വാക്സിൻ വിരുദ്ധ നിലപാട് സ്വീകരിച്ച താരസഹോദരങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചു. ഫ്രഞ്ച് ടി.വി താരങ്ങളായ ഗ്രിച്ക, ഇഗോര്‍ ബോഗ്ദനോഫ് എന്നിവരാണ് മരണപ്പെട്ടത്. എൺപതുകളിൽ ഫ്രാൻസിൽ ഏറെ ശ്രദ്ധനേടിയ ടി.വി പരിപാടിയുടെ അവതാരകരായിരുന്നു ഇരുവരും. ആറ് ദിവസത്തിന്റെ ഇടവേളയിലാണ് 72 വയസായിരുന്ന ഇരുവരും മരണപ്പെട്ടത്. വാക്സിൻ വൈറസിനേക്കാൾ അപകടകാരിയാണെന്ന് പറഞ്ഞായിരുന്നു ഇരുവരും കൊവിഡ് വാക്സിൻ സ്വീകരിക്കാതിരുന്നത്.

1980-കളില്‍ ഫ്രഞ്ച് ടിവിയിലെ ജനപ്രിയ ശാസ്ത്ര പരിപാടിയിലൂടെയാണ് ഇരുവരും പ്രശസ്തരായത്. ആരോഗ്യത്തില്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു ഇരുവരും. കൊവിഡ് പടർന്ന് പിടിക്കുകയും, ശേഷം വാക്സിൻ വരികയും ചെയ്ത സമയത്ത് സഹോദരങ്ങളോട് സുഹൃത്തുക്കൾ അടക്കമുള്ളവർ വാക്സിൻ സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഇതിന് തയ്യാറായില്ല. തങ്ങൾക്ക് നല്ല ആരോഗ്യമുണ്ടെന്നായിരുന്നു ഇവർ വാദിച്ചത്.

Also Read:പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു

സുഹൃത്തുക്കള്‍ ഇതിന്റെ പേരില്‍ നിരന്തരം ഇവരുമായി തര്‍ക്കിച്ചിരുന്നു. ‘വാക്‌സിന്‍ എടുക്കാന്‍ എന്റെ പട്ടിവരും’ എന്നായിരുന്നു ഒരിക്കല്‍ വാക്‌സിന്‍ തര്‍ക്കത്തിനിടെ ഇഗോര്‍ മറുപടി പറഞ്ഞതെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു സുഹൃത്ത് എഴുതി. ‘കായികതാരങ്ങളുടെ ശരീരമാണ് തങ്ങള്‍ക്കെന്ന് ഇവരെപ്പോഴും പറയുമായിരുന്നു. ശരീരത്തില്‍ ഒരിറ്റ് കൊഴുപ്പ് പോലുമില്ലെന്നും ഇവര്‍ പറഞ്ഞു. കൊറോണ വൈറസിനേക്കാള്‍ അപകടകാരിയാണ് വാകസിന്‍ എന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്’, ഈ സഹോദരങ്ങളുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന മുന്‍ ഫ്രഞ്ച് ആരോഗ്യ മന്ത്രി ലൂക് ഫെറി പറയുന്നു.

എന്നാല്‍, വാക്‌സിന്‍ വിരുദ്ധര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ഇരുവരും ആഗ്രഹിച്ചിരുന്നില്ലെന്നും അവർക്ക് അവരുടെ ആരോഗ്യത്തിൽ നല്ല വിശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് വാക്സിൻ എടുക്കാതിരുന്നതെന്നുമാണ് സഹോദരങ്ങളുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഡിസംബര്‍ ആദ്യ വാരം ആണ് ഇവരെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, ശേഷമായിരുന്നു കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സ തേടാൻ വൈകിയതാണ് കാരണമെന്ന് പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button