Latest NewsNewsSaudi ArabiaInternationalGulf

കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി സൗദി

റിയാദ്: കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് സൗദി അറേബ്യ. പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എത്രയും വേഗത്തിൽ സ്വീകരിക്കാനും സൗദി ക്യാബിനറ്റ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

Read Also: കെ റെയില്‍- സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയും : കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എംവി ജയരാജന്‍

രാജ്യത്തെ നിലവിലെ സ്ഥിതിഗതികളും ആരോഗ്യ സാഹചര്യങ്ങളും ക്യാബിനറ്റ് വിലയിരുത്തി. ആഗോളതലത്തിലെ കോവിഡ് സ്ഥിതിഗതികൾ, നിലവിലെ മുൻകരുതൽ നടപടികൾ തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗം വിലയിരുത്തി. രോഗവ്യാപനം തടയുന്നതിനായി മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നത് തുടരേണ്ടതാണെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Read Also: 15 വയസില്‍ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകും, വിവാഹപ്രായം ഉയര്‍ത്തുന്നത് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button