Latest NewsNewsIndia

മോദിയുടേത് ജനങ്ങളുടെ സിംപതി നേടാനുള്ള കേവലം തരംതാഴ്ന്ന പ്രവര്‍ത്തി: രാകേഷ് ടികായത്

പഞ്ചാബില്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. റാലിയില്‍ ആളില്ലാത്തതുകൊണ്ടാണ് നരേന്ദ്ര മോദി പഞ്ചാബില്‍ നിന്നും മടങ്ങിയതെന്ന് പഞ്ചാബ് സര്‍ക്കാരും പറയുന്നു.

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പഞ്ചാബില്‍ കണ്ടത് പൊതുജനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനും സിംപതി നേടാനും മോദി നടത്തിയ നാടകമാണെന്ന് ഭാരതീയ കിസാന്‍ യൂണിയല്‍ നേതാവ് രാകേഷ് ടികായത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു ടികായത്തിന്റെ പ്രതികരണം.

‘പ്രധാനമന്ത്രി പഞ്ചാബില്‍ വരുമ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് എന്ത് ക്രമീകരണങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്? ഒരു പ്രശ്‌നവും കൂടാതെ അദ്ദേഹം തിരിച്ചെത്തിയെന്ന വാര്‍ത്തകള്‍ ഇത് മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ ദിവസം പഞ്ചാബില്‍ കണ്ട്ത് ജനങ്ങളുടെ സിംപതി നേടാനുള്ള കേവലം തരംതാഴ്ന്ന പ്രവര്‍ത്തി മാത്രമാണ്. പ്രധാനമന്ത്രി പഞ്ചാബിലേക്ക് പോകാന്‍ പാടില്ലായിരുന്നു’- ടികായത് പറഞ്ഞു.

Read Also: ഒമിക്രോണിന് പിന്നാലെ  ഇഹു  : അണുബാധയുടെ വർദ്ധനവ് വിപരീത ഫലമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന

‘പഞ്ചാബില്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. റാലിയില്‍ ആളില്ലാത്തതുകൊണ്ടാണ് നരേന്ദ്ര മോദി പഞ്ചാബില്‍ നിന്നും മടങ്ങിയതെന്ന് പഞ്ചാബ് സര്‍ക്കാരും പറയുന്നു. ഇരുവരും സ്വയം പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഒരിക്കലും പഞ്ചാബിലേക്ക് പോകരുതായിരുന്നു. പഞ്ചാബില്‍ സംഭവിച്ചത് സുരക്ഷാവീഴ്ചയാണോ അതോ കര്‍ഷകര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചതാണോ എന്ന കാര്യം അന്വേഷിക്കണം’- ടികായത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button