KannurKeralaNattuvarthaLatest NewsNews

മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി നാല് യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി കോടിയേരിയിലെ മുഹമ്മദ് ഫായിസ് (19), വടക്കുമ്പാട് കൂളിബസാർ സ്വദേശികളായ മുഹമ്മദ് സിദാൻ (20), ജുബിൻ ഹിറാദ് (20), മുഹമ്മദ് റാഫിൽ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

തലശ്ശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കോടിയേരിയിലെ മുഹമ്മദ് ഫായിസ് (19), വടക്കുമ്പാട് കൂളിബസാർ സ്വദേശികളായ മുഹമ്മദ് സിദാൻ (20), ജുബിൻ ഹിറാദ് (20), മുഹമ്മദ് റാഫിൽ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പൊലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെ വീണ് ​ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവാവിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലശ്ശേരി ജില്ലാ കോടതിക്കടുത്തുള്ള വിക്ടോറിയ ഹോട്ടലിൽ പൊലീസും സ്‌പെഷ്യൽ സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ആണ് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നും 2.040 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

Read Also : സര്‍ക്കാര്‍ ചെയ്യുന്നത് നാടിന് ആവശ്യവുമില്ലാത്ത പദ്ധതികൾ, ശബരിമല വിമാനത്താവളത്തിന് പിന്നിൽ ഹിഡന്‍ അജണ്ട: ഇ ശ്രീധരന്‍

കേസിലെ മുഖ്യപ്രതി മുഴപ്പിലങ്ങാട് കുളം ബസാറിലെ ഹർഷാദി (20) നാണ് വീണ് സാരമായി പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.

എസ്.ഐ ആർ. മനു, എ.എസ്.ഐമാരായ അരുൺ, രാജീവൻ വളയം, കെ. സുധീഷ്, എ.സി.പി.യുടെ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡിലെ രാഹുൽ, റിനിൽ, അനൂപ് എന്നിവരുടെ നേതത്വത്തിലായിരുന്നു പരിശോധന. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button