Latest NewsNewsInternationalGulfQatar

വാക്സിൻ സ്വീകരിക്കാത്തവർക്ക് ഇളവുകളില്ല: നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ

ദോഹ: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ. ശനിയാഴ്ച മുതൽ ഖത്തറിൽ പുതിയ നിയന്ത്രങ്ങൾ പ്രാബല്യത്തിൽ വരും. വാക്സിൻ എടുക്കാത്തവർക്ക് ഇനി ഖത്തറിൽ ഇളവുകൾ അനുവദിക്കില്ല. കോവിഡ് വാക്സിൻ രണ്ടു ഡോസും പൂർത്തിയാക്കിയവർക്ക് മാത്രമാണ് എല്ലായിടങ്ങളിലും ഇളവുകളുള്ളത്.

Read Also: ബീച്ചിലുണ്ടായ അടിപിടി, ബിന്ദു അമ്മിണിയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് മോഹന്‍ദാസിന്റെ ഭാര്യ

ഖത്തറിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ മേഖലയിൽ വാക്സിനെടുക്കാത്ത ജീവനക്കാർക്ക് പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധന തുടരും. ഓഫീസ് യോഗങ്ങളിൽ വാക്സിനേഷൻ പൂർത്തിയാക്കിയ പരമാവധി 15 പേർക്ക് പങ്കെടുക്കാം. പള്ളികളിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല. പ്രതിദിന പ്രാർഥനകളും വെളളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരവും തുടരും. വീടുകളിലും മജ്ലിസുകളിലും അകത്ത് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ 10 പേർക്കും പുറത്ത് 15 പേർക്കും ഒത്തുചേരാം. ഒരേ വീട്ടിലെ അംഗങ്ങൾക്ക് വ്യവസ്ഥ ബാധകമല്ലെന്നാണ് പുതിയ നിർദ്ദേശം. ഹോട്ടലുകളിലും ഹാളുകളിലും നടത്തുന്ന വിവാഹങ്ങളിൽ വാക്സിൻ ഡോസുകൾ സ്വീകരിച്ച 40 പേർക്ക് പങ്കെടുക്കാം. പുറം വേദികളിൽ 80 പേർക്കാണ് പങ്കെടുക്കാൻ അനുമതിയുള്ളത്.

Read Also: ‘അഭിപ്രായഭിന്നതകളെ തെരുവിലിട്ട് ആക്രമിക്കുന്നത് അംഗീകരിക്കില്ല’: ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ

പബ്ലിക് പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ പൂർത്തിയാക്കിയ പരമാവധി 15 പേർക്കും ഒരേ കുടുംബത്തിലെ അംഗങ്ങൾക്കും ഒത്തുചേരാൻ അനുമതിയുണ്ട്. പാർക്കുകളിലെ കളിക്കളങ്ങളും വ്യായാമത്തിനുള്ള ഉപകരണങ്ങളും പ്രവർത്തിക്കും. പ്രഭാത നടത്തം, ഓട്ടം, സൈക്കിൾ സവാരി എന്നിവക്കും അനുമതി നൽകി. ബസുകളിൽ 60 ശതമാനം ശേഷിയിൽ കൂടാൻ പാടില്ലെന്നാണ് നിർദ്ദേശം ദോഹ മെട്രോയ്ക്കും കർവ ബസുകൾക്കും 60 ശതമാനം ശേഷിയിൽ സർവീസ് നടത്താമെന്നും അധികൃതർ അറിയിച്ചു.

Read Also: ലിത്വാനിയയുടെ ചരക്ക് തിരിച്ചയച്ച് ചൈന : 20,000 കുപ്പി മദ്യം മൊത്തം വാങ്ങി തായ്‌വാന്റെ തിരിച്ചടി

shortlink

Related Articles

Post Your Comments

Related Articles


Back to top button