ThrissurKeralaNattuvarthaLatest NewsNews

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച രാജ്യദ്രോഹികൾക്കൊപ്പം ആഘോഷിക്കുന്ന കോൺഗ്രസുകാർ ചരിത്രം വായിക്കുന്നത് നല്ലതാണ്

രാജീവിനെ വധിക്കാൻ സോണിയയുടെ ക്വട്ടേഷൻ, സുബ്രമണ്യം സ്വാമിയുടെ ആരോപണത്തിനെതിരെ കോൺഗ്രസ് നിയമനടപടി എടുത്തിട്ടില്ലെന്ന് സന്ദീപ് വാര്യർ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ് മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ ആഹ്ലാദിക്കുന്ന യൂത്ത് കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമാണ് സന്ദീപ് വാര്യർ ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷ രാജ്യത്തിന് പ്രധാനമാണെന്നും അതിൽ രാഷ്ട്രീയം നോക്കി പ്രതികരിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം;

പ്രധാനമന്ത്രിയുടെ സുരക്ഷ രാജ്യത്തിന് പ്രധാനമാണ് . അതിൽ രാഷ്ട്രീയം നോക്കി പ്രതികരിക്കുന്നത് അപകടകരമായ പ്രവണതയാണ് . ചില ഉത്തരവാദിത്ത ബോധമില്ലാത്ത യൂത്ത് കോൺഗ്രസ് നേതാക്കൾ അവർ ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന സുരക്ഷാ വീഴ്ചയിൽ ആഹ്ലാദിക്കുന്ന അല്പത്തരം കണ്ടു. ഒരു മന്ത്രി മാത്രമായിരുന്ന എംവി രാഘവനെ വഴി തടഞ്ഞപ്പോൾ അഞ്ചു ചെറുപ്പക്കാരെ വെടിവച്ച്‌ കൊന്ന കോൺഗ്രസുകാരാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ സന്തോഷിക്കുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കണം: മന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഡിവൈഎഫ്ഐക്കാർ എറിഞ്ഞു പരിക്കേല്പിച്ചപ്പോൾ യൂത്ത് കോൺഗ്രസുകാരുടെ പ്രതികരണം എങ്ങനെ ആയിരുന്നു ?പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് ശ്രീലങ്കയിൽ വച്ച് തോക്കിനു തലക്കടി കിട്ടിയതും പിന്നീട് രാജീവ് തമിഴ്‌നാട്ടിൽ സുരക്ഷാ പാളിച്ചയെ തുടർന്ന് കൊല്ലപ്പെട്ടതും കോൺഗ്രസ്സുകാർ എപ്പോഴേ മറന്നിരിക്കുന്നു. അന്ന് രാജീവിന്റെ കൊലക്ക് ഉത്തരവാദികൾ എന്ന് കോൺഗ്രസ് ആരോപണമുന്നയിച്ച കരുണാനിധിയുമായി സഖ്യമുണ്ടാക്കാൻ സോണിയക്ക് മനസ്താപവും ഉണ്ടായിട്ടില്ല.

രാജീവിനെ വധിക്കാൻ ക്വട്രോക്കി വഴി എല്ടിടിഇക്ക് സോണിയ തന്നെ ക്വട്ടേഷൻ കൊടുത്തതാവാമെന്ന സുബ്രമണ്യം സ്വാമിയുടെ ആരോപണത്തിനെതിരെ കോൺഗ്രസ്സ് ഇന്നേ വരെ നിയമനടപടി പോലും എടുത്തിട്ടില്ല എന്നതും കൂട്ടി വായിക്കണം .പഞ്ചാബ് എന്ന് ആവേശത്തോടെ പോസ്റ്റ് ഇട്ട യൂത്തന്മാർ ഇന്ദിരാ ഗാന്ധിയുടെ അനുഭവം മറന്നതാണോ എന്തോ . സുരക്ഷാ പാളിച്ച കൊണ്ട് ഇന്ത്യക്ക് അന്ന് പ്രധാനമന്ത്രിയെ നഷ്ടപ്പെട്ടു .പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ രാജ്യദ്രോഹികൾക്കൊപ്പം ആഘോഷിക്കുന്ന കോൺഗ്രസ്സുകാർ ചരിത്രം വായിക്കുന്നത് നല്ലതാണ് . രാജ്യം ആദ്യം രാഷ്ട്രീയം രണ്ടാമത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button