Latest NewsIndia

കുനൂർ അപകടം : ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് സ്മൃതികുടീരം ഉയരുന്നു

കൂനൂർ: ജനറൽ ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് സ്മൃതികുടീരം നിർമിക്കുന്നു. കൂനൂർ കാട്ടേരി പാർക്കിനരികിലുള്ള നഞ്ചപ്പഛത്രത്തിലാണ് സ്മൃതികുടീരം നിർമ്മിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഈ പ്രദേശത്ത് മദ്രാസ് റെജിമെന്റ് സെന്ററിലെ ഉദ്യോഗസ്ഥരെത്തി സ്ഥലപരിശോധന നടത്തി.

അപകടം നടന്ന മേഖലയിലെ ജനങ്ങൾ സ്മൃതികുടീരം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടാളത്തിനും കത്ത് നൽകിയിരുന്നു. ഈ പ്രദേശത്തിന് ചുറ്റും സർക്കാർ എസ്റ്റേറ്റ്, വനംവകുപ്പ് എന്നിവരുടെ സ്ഥലമാണ്. അതുകൊണ്ടു തന്നെ, ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥൻമാരും അവർക്കൊപ്പം പരിശോധനയ്ക്ക് ഉണ്ടായിരുന്നു.

ഇതുവഴി പോകുന്ന യാത്രക്കാർ വാഹനം നിർത്തി നഞ്ചപ്പഛത്രം മല കയറി അദ്ദേഹത്തിനും സംഘത്തിനും പ്രണാമം അർപ്പിക്കുന്നുണ്ട്. ഡിസംബർ എട്ടിന് നടന്ന ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് ജനറൽ ബിപിൻ റാവത്തിനൊപ്പം ഉണ്ടായിരുന്ന 14 പേരും മരിച്ചു. സംഭവസ്ഥലത്തെ തെളിവുകൾ ശേഖരിച്ചതിന് ശേഷമാണ് ഡിസംബർ 26 മുതൽ പൊതുജനങ്ങൾക്ക് നഞ്ചപ്പഛത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്.

shortlink

Post Your Comments


Back to top button