Latest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തെലങ്കാനയില്‍ നിക്ഷേപ സംഗമം

കിറ്റെക്‌സ് തെലങ്കാനയിലേക്ക് ചുവട് മാറിയത് കേരളത്തിന് തിരിച്ചടിയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തെലങ്കാനയില്‍ നിക്ഷേപ സംഗമം നടത്തും. ഹൈദരാബാദിലെ പാര്‍ക്ക് അവന്യു ഹോട്ടലിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ കേരളത്തിലെ നിക്ഷേപസാദ്ധ്യതകള്‍ മുഖ്യമന്ത്രി അവതരിപ്പിക്കും. ‘ഇന്‍വെസ്റ്റ്മെന്റ് റോഡ് ഷോ’ എന്ന പേരിട്ട് കൊണ്ടാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിക്ഷേപം നടത്തിയാലുണ്ടാകുന്ന സാധ്യതകള്‍ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി പങ്കുവയ്ക്കും.

Read Also : പരസ്പര സഹകരണത്തിന്റെ മൂന്നു ദശാബ്ദം : ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം 30 വർഷം പിന്നിടുന്നു

ഐടി, ബയോടെക്നോളജി ഫാര്‍മ മേഖലയിലെ സാധ്യതകള്‍ മുഖ്യമന്ത്രി അവതരിപ്പിക്കും. വിവിധ തലങ്ങളില്‍ നിന്നുള്ള പ്രമുഖരും യോഗത്തില്‍ പങ്കെടുക്കും. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, തെലങ്കാനയിലെ രാജ്യസഭാംഗം രാമി റെഡ്ഡി തുടങ്ങിയവരും ഇതില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ പദ്ധതികളെ കുറിച്ച് യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കും.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് 4000 കോടിയുടെ നിക്ഷേപവുമായി കിറ്റെക്സ് കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് ചുവട് മാറിയത്. തെലങ്കാനയില്‍ വലിയ പ്രൊജക്ടിന് തന്നെ കിറ്റെക്സ് പദ്ധതി ഇട്ടിട്ടുണ്ട്. 1000 കോടിയുടെ പ്രാരംഭ നിക്ഷേപമാണ് കിറ്റെക്സ് തെലങ്കാനയില്‍ നടത്താന്‍ പോകുന്നത്. ഇത് കേരളത്തിലെ വ്യവസായ രംഗത്തിന് വലിയ തിരിച്ചടിയായതിന് പിന്നാലെയാണ് നിക്ഷേപ സംഗമവുമായി മുഖ്യമന്ത്രി നേരിട്ട് തെലങ്കാനയില്‍ എത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button