KottayamNattuvarthaLatest NewsKeralaNews

കാമുകന് സമ്മാനമായി നൽകിയത് 150 പവൻ, പിറന്നാൾ സമ്മാനമായി പൾസർ ബൈക്ക്: ഭർത്താവിന്റെ 30 ലക്ഷം രൂപ നീതു നൽകിയത് കാമുകന്

കോട്ടയം: മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ നീതു കാമുകന് സമ്മാനമായി നൽകിയത് 150 പവൻ. പിറന്നാൾ സമ്മാനമായി ബാദുഷായ്ക്കു നൽകിയത് പൾസർ ബൈക്ക്. സ്വർണവും പണവും സമ്മാനങ്ങളും നൽകിയിട്ടും ബാദുഷാ തന്നെ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കാമുകന്റേത് എന്ന് സ്ഥാപിക്കാൻ നീതു കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് നീതു പോലീസിന് മൊഴി നൽകിയത്. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് നീതു ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ആർഭാട ജീവിതമാണ് നീതു നയിച്ചിരുന്നത്. നീതുവിന്റെ ഭർത്താവ് തുർക്കിയിലെ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുകയാണ്. രണ്ടു മാസം കൂടുമ്പോൾ ഇദ്ദേഹം നാട്ടിലെത്തിയിരുന്നു. ഇബ്രാഹിം ബാദുഷായോടൊപ്പം അടിച്ചുപൊളിച്ചു ജീവിക്കുന്നതിനായാണ് നീതു പണം ചെലവാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന നീതു ടിക് ടോക്കിലൂടെയാണ് നീതു ഇബ്രാഹിം ബാദുഷായെ പരിചയപ്പെട്ടത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസില്‍ മുഖ്യപ്രതിയായ സിപിഎം പ്രാദേശിക നേതാവടക്കം നാല് പ്രതികൾക്ക് ജാമ്യം

ഇതിനിടെ ബാദുഷ നീതുവിൽ നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. 30 ലക്ഷം രൂപയും 150 പവനും ബാദുഷ നീതുവിൽ നിന്ന് തട്ടിയെടുക്കുകയും, നീതുവിനെയും കുട്ടിയെയും ഒപ്പം താമസിപ്പിക്കുകയും ചെയ്തുവരികയായിരുന്നു. എന്നാൽ പണവും,സ്വർണവും തട്ടിയെടുക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത ശേഷം നീതുവിനെ ഉപേക്ഷിക്കുന്നതിനും മറ്റൊരു വിവാഹം ചെയ്യുന്നതിനും ഇയാൾ ശ്രമിക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ് നീതു താൻ ഗർഭിണിയാണെന്നു കഥ മെനയുകയും കാമുകനോടൊപ്പം ജീവിക്കാൻ കുട്ടിയെ തട്ടിയെടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button