Jobs & VacanciesLatest NewsEducationCareerEducation & Career

മെഗാ ജോബ് ഫെയറില്‍ രജിസ്റ്റര്‍ ചെയ്യാം

കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജിലാണ് മേള സംഘടിപ്പിക്കുന്നത്

കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനുവരി 14ന് നടക്കുന്ന മെഗാ ജോബ് ഫെയര്‍ 2022 ലേക്ക് തൊഴിലന്വേഷകര്‍ക്ക് ജനുവരി 10 വരെ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ 1800ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാകാം. കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജിലാണ് മേള സംഘടിപ്പിക്കുന്നത്.

Read Also : ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ എന്ന ടാബ് ക്ലിക്ക് ചെയ്ത് Register As Job Seeker എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ ചേര്‍ത്ത് രജിസ്റ്റര്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ കൊടുത്ത മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി വരുന്നതാണ്. അത് സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ ഇമെയില്‍ വിലാസത്തിലേക്ക് യൂസര്‍നെയിമും പാസ്‌വേഡും ലഭിക്കും. അത് വച്ച് ലോഗിന്‍ ചെയ്ത് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റും നല്‍കുക. ശേഷം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക. വെബ്സൈറ്റില്‍ ജോബ് ഫെയര്‍ സെഷന്‍ ക്ലിക്ക് ചെയ്താല്‍ കണ്ണൂര്‍ മെഗാ ജോബ് ഫെയര്‍ ഒഴിവുകള്‍ കാണാന്‍ കഴിയും. ഇതില്‍ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകള്‍ നോക്കി അപേക്ഷിക്കുക.

ഒരാള്‍ക്ക് അഞ്ച് കമ്പനി ഒഴിവുകള്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. ജനുവരി 10 വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്കും മൊബൈല്‍ നമ്പറിലേക്കും ജനുവരി 10ന് ശേഷം ഹാള്‍ടിക്കറ്റ് വരും. ഈ ഹാള്‍ടിക്കറ്റ് പ്രിന്റ് ചെയ്ത് വരുന്നവരെ മാത്രമേ ജോബ് ഫെയറിലേക്ക് വരാന്‍ അനുവദിക്കൂ. ഹാള്‍ടിക്കറ്റില്‍ പറഞ്ഞ സമയത്തിന് 15 മിനിട്ട് മുമ്പ് മാത്രം സ്ഥലത്ത് എത്തിച്ചേരുക. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്പോട്ട് രജിസ്ട്രേഷന്‍ സംവിധാനം ഉണ്ടാകുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് സമയം 9048778054 എന്ന നമ്പറില്‍ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button