ThrissurKeralaNattuvarthaLatest NewsNews

ഒമ്പതു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്കൻ പിടിയിൽ

ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കൽ വീട്ടിൽ അബ്ബാസിനെയാണ് (56) പൊലീസ് അറസ്റ്റ് ചെയ്തത്

ചാവക്കാട്: ഒമ്പത് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കൽ വീട്ടിൽ അബ്ബാസിനെയാണ് (56) പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഡനം. പല തവണ കുട്ടിയെ നിർബന്ധിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. ഈ രീതിയിൽ പല കുട്ടികളോടായി മോശമായി പെരുമാറുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തിൽ അറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

Read Also : പൃഥ്വിരാജ് ഒരു മോശം സംവിധായകനാണ്, അങ്ങേരുടെ കുറേ ഇലുമിനാറ്റി റെഫറൻസ് ഉം പഴയ ചത്ത സാഹിത്യവും: ആർ ജെ സലിം

ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. സിനോജ്, കെ. സുനു, വനിത പൊലീസ് ഓഫീസർ സൗദാമിനി, സി.പി.ഒ. മുനീർ, ജയകൃഷ്ണൻ, പ്രദീപ്‌, റെജിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button