Latest NewsIndia

പ്രധാനമന്ത്രിയെ തടയാന്‍ ഞങ്ങള്‍ക്ക് ഒരിക്കലും പദ്ധതിയുണ്ടായിരുന്നില്ല, പൊലീസാണ് തെറ്റുകാർ : സമര നേതാവ്

ദില്ലി: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ ) കുടുങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി പ്രതിഷേധത്തിനിറങ്ങിയ കര്‍ഷകരുടെ നേതാവ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇതുവഴിയാണ് കടന്നുപോകുന്നതെന്ന് പൊലീസ് പറയുന്നത് അവസാന നിമിഷമാണെന്നും പൊലീസ് പറയുന്നത് കള്ളമാണെന്ന് കരുതിയെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സുര്‍ജീത്ത് സിങ് ഫൂല്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയായിരുന്നു ഞങ്ങള്‍ പ്രതിഷേധം നടത്തിയത്. പ്രധാനമന്ത്രി ഇതുവഴിയാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഗ്രാമവാസികളാണ് പറഞ്ഞത്. ഹെലികോപ്ടറില്‍ നിശ്ചയിച്ചിരുന്ന യാത്ര അവസാന നിമിഷം റോഡ് മാര്‍ഗമാക്കിയ് സംശയാസ്പദമാണ്. പ്രധാനമന്ത്രിയെ തടയാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നില്ല.’

‘ ഉച്ചക്ക് 12.30നും ഒന്നിനും ഇടയിലാണ് പ്രധാനമന്ത്രി ഈ വഴി വരുന്നതെന്ന് അവസാന നിമിഷം പൊലീസ് ഞങ്ങളോട് പറഞ്ഞു. എന്നാല്‍ പൊലീസ് കള്ളം പറയുകയാണെന്ന് കരുതി ഞങ്ങള്‍ വിശ്വസിച്ചില്ല. സാധാരണയായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് റോഡിലെ തടസ്സങ്ങള്‍ ഒഴിവാക്കും. ധൃതിപിടിച്ച് പ്രധാനമന്ത്രിയുടെ സഞ്ചാരപാത മാറ്റുന്നത് പതിവില്ല’-സുര്‍ജീത്ത് സിങ് ഫൂല്‍ പറഞ്ഞു.

അതേസമയം വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button