ThrissurLatest NewsKeralaNattuvarthaNews

മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർക്കെതിരെ കേസ്: 3 പേര്‍ അറസ്റ്റില്‍

തൃശൂർ: കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് അഞ്ഞുറോളം ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.

സത്യേഷ് ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ നടന്ന പ്രകടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കുമെന്ന മുദ്രാവാക്യം വിളിയുയർന്നതയാണ് ആരോപണം. പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.

ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യം നിറവേറി : കേരളത്തില്‍ വരുന്നത് വന്‍ ദേശീയപാതാ വികസനം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

നേരത്തെ, കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതായും ഗതാഗത തടസ്സമുണ്ടാക്കിയതായും ആരോപിച്ച് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിവാദമായതോടെ കേസിൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button