KeralaLatest NewsNewsIndia

‘രോ​ഗബാധിതനായ പിണറായി വിജയൻ സ്വന്തം ജീവനും നാട്ടുകാരുടെ ജീവനും കാക്കണം’: കൈകൂപ്പി അപേക്ഷിച്ച് മേധ പട്കർ

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണാറായി വിജയനോട് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. കൈകൂപ്പിയായിരുന്നു മേധ പട്കറുടെ അഭ്യർത്ഥന. രോ​ഗബാധിതനായ പിണറായി വിജയൻ സ്വന്തം ജീവനും നാട്ടുകാരുടെ ജീവനും കാക്കണമെന്നും കൈകൂപ്പി താൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണെന്നും അവർ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.

പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ലെന്ന് മേധ പട്കര്‍ പറഞ്ഞു. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന തരത്തിലുള്ള പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മേധ പട്കര്‍ പറഞ്ഞു. റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മേധ പട്കർ പറഞ്ഞു.

അതേസമയം, കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ ഹെക്കോടതിയേ അറിയിച്ചിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. പദ്ധതിയില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button