KeralaLatest NewsNews

ജനപ്രിയമല്ലാത്ത ബ്രാന്‍ഡ് മദ്യങ്ങള്‍ ഉടന്‍ വിറ്റുതീര്‍ക്കണം, ബീവ്റേജസുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം : വില്‍പ്പന കുറവുള്ള ജനപ്രിയമല്ലാത്ത ബ്രാന്‍ഡ് മദ്യങ്ങള്‍ ഉടന്‍ വിറ്റുതീര്‍ക്കാന്‍ ബീവ്‌റേജസ് ജീവനകാര്‍ക്ക് എം.ഡിയുടെ കര്‍ശന നിര്‍ദ്ദേശം. ബീവ്‌റേജസ് വില്‍പനശാലകളില്‍ കെട്ടിക്കിടക്കുന്ന ബ്രാന്‍ഡ് മദ്യങ്ങള്‍ 4 ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ക്കാനാണ് ജീവനക്കാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നത്. ബീവ്‌റേജസില്‍ വില്‍പനയ്ക്കു വയ്ക്കുന്നതിനു തറവാടക അടയ്‌ക്കേണ്ട വരുന്ന ഇനങ്ങള്‍ 4 ദിവസത്തിനുള്ളില്‍ വിറ്റഴിക്കാന്‍ എം.ഡിയുടെ നിര്‍ദേശപ്രകാരമുള്ള സന്ദേശം ഷോപ്പുകളുടെ ചുമതലയുള്ള ജീവനക്കാര്‍ക്കു ലഭിച്ചു.

Read Also : അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് 20 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും: മന്ത്രി പി രാജീവ്

ഇതുപ്രകാരം, ജനപ്രിയമല്ലാത്തതും പുതിയതുമായ ബ്രാന്‍ഡുകളും മദ്യം വാങ്ങാനെത്തുന്നവര്‍ക്കു പരിചയപ്പെടുത്തി വില്‍പന കൂട്ടേണ്ടി വരും. കോര്‍പറേഷന്റെ നിയമപ്രകാരം മദ്യം വാങ്ങാനെത്തുന്നയാള്‍ ചോദിക്കുന്ന ബ്രാന്‍ഡ് മാത്രമേ വില്‍പനശാലയിലെ ജീവനക്കാരന്‍ നല്‍കാവൂ.

മറ്റൊരു ബ്രാന്‍ഡ് വാങ്ങാന്‍ നിര്‍ബന്ധിച്ചാല്‍ അതു കുറ്റകരമാണെന്നു ജീവനക്കാര്‍ക്കുള്ള ചട്ടങ്ങളില്‍ പറയുന്നു. ഇതില്‍ നിന്നു വിപരീതമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button