KeralaLatest NewsNews

ക്യാമ്പസുകളില്‍ ലൈംഗിക അരാജകത്വം വളര്‍ത്തുന്നു: എസ്എഫ്‌ഐക്കെതിരെ മുസ്ലിം യുവജന വിദ്യാര്‍ഥി സംഘടന

തൃശൂര്‍ : നവാഗതരെ സ്വാഗതം ചെയ്യാൻ കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ മുസ്ലിം യുവജന വിദ്യാര്‍ഥി സംഘടനകളായ എസ്എസ്എഫും എസ്‌കെഎസ്എസ്എഫും രംഗത്ത്. എസ്എഫ്‌ഐ ബോര്‍ഡിനെതിരെ ഇരു സംഘടനകളും രൂക്ഷ വിമർശനം ഉന്നയിച്ചു.

Read Also  :  പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച: കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കോളേജ്  ക്യാമ്പസുകളില്‍ ലൈംഗിക അരാജകത്വം കൊണ്ടുവരികയെന്നത് പൊതുമിനിമം പരിപാടിയായി അംഗീകരിച്ചിട്ടുണ്ടോയെന്ന് കാന്തപുരം വിഭാഗം വിദ്യാര്‍ഥി സംഘടനയായ എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ചോദിച്ചു. അജണ്ടകള്‍ നഷ്ടപ്പെടുന്നവരുടെ അവസാനത്തെ അഭയമാണ് തെരുവുകള്‍ ചുവപ്പിച്ച് ചുവന്ന തെരുവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
പുരോഗമന നാട്യം ചമയുന്ന എസ്എഫ്‌ഐക്കാര്‍ക്ക് കമ്മ്യൂണിസവും മാര്‍ക്‌സിസസും എന്താണെന്ന് അറിയില്ലെന്നും സത്താര്‍ പന്തല്ലൂര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button