Latest NewsNewsIndia

കോവിഡ് മൂന്നാം തരംഗം : റെസ്‌റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും പൂട്ട് വീണു

ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം രൂക്ഷമായ ഡല്‍ഹിയില്‍ റെസ്റ്റോറന്റുകളും ബാറുകളും ചൊവ്വാഴ്ച മുതല്‍ അടച്ചിടും. ഹോം ഡെലിവറിയ്ക്ക് മാത്രമാണ് അനുമതി. നിയന്ത്രണങ്ങളുടെ ഭാഗമായി തതക്കാലം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി തീരുമാനിച്ചു.

മെട്രോയിലും ബസിലും യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതും ആലോചനയിലുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും യോഗത്തില്‍ പങ്കെടുത്തിരുന്നു. എല്ലാവരും മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ദിവസമായി ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 513 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 22,751 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ ടിപിആര്‍ 23.53 ആണ്.

 

shortlink

Related Articles

Post Your Comments


Back to top button