Latest NewsNewsIndia

സ്‌കൂളില്‍ ബോംബ് ഭീഷണി: കുട്ടികളെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആര്‍കെ പുരം ഏരിയയിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണിയുമായി സ്‌കൂളിലേയ്ക്ക് ഫോണ്‍ സന്ദേശം വന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു.

Read Also: തമിഴ് വെട്രി കഴകം : രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്

സ്‌കൂള്‍ ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണിയില്‍ പറഞ്ഞിരുന്നതെന്ന് ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കോള്‍ വന്നയുടനെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് മണിക്കൂറായി സ്‌കൂളിന്റെ പരിസരത്ത് തിരച്ചില്‍ തുടരുകയാണ്. എന്നാല്‍, സംശയാസ്പദമായ ഒന്നും ഇതുവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button