KeralaLatest NewsNews

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ദുരൂഹ മരണം : കേസ് ക്രൈംബ്രാഞ്ചിന്

തലശ്ശേരി: തലശേരി നഗരസഭയിലെ മഞ്ഞോടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ദുരൂഹ മരണം ഇനി ക്രൈബ്രാഞ്ച് അന്വേഷിക്കും. പാണ്ടിയില്‍ വീട്ടില്‍ രവിയുടെ മരണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ക്രൈംബ്രാഞ്ചിന്റെ ജില്ലാ സെല്‍ ആണ് കേസന്വേഷിക്കുക. എ.സി.പി   ടി.പി പ്രേമരാജനാണ് അന്വേഷണ ചുമതല. ഇതു വരെ കേസന്വേഷിച്ച ലോക്കല്‍ പൊലീസില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഫയലുകള്‍ ഏറ്റുവാങ്ങി.

Read Also : കേരളത്തിലെ തീരദേശ മേഖലകളില്‍ വര്‍ഗീയ ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നു : സിപിഎമ്മിന് പാര്‍ട്ടി നേതാവിന്റെ മുന്നറിയിപ്പ്

ഇക്കഴിഞ്ഞ നവംബര്‍ മൂന്നിന് പുലര്‍ച്ചെയാണ് താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ശുചിമുറിക്കടുത്ത് കഴുത്തില്‍ നേരിയ പരിക്കേറ്റ നിലയില്‍ രവീന്ദ്രന്റെ മൃതദേഹം കാണപ്പെട്ടത്. മരണം സ്വാഭാവികമല്ലെന്നും 80 ശതമാനത്തോളം കൊലപാതകമാവാന്‍ സാധ്യതയുണ്ടെന്നും ജഡം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അന്നേ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഐ.പി.സി.302 വകുപ്പ് ചേര്‍ന്ന് തലശ്ശേരി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മരണപ്പെട്ടയാളുടെ ഭാര്യ, ബന്ധുക്കള്‍, അയല്‍ക്കാര്‍, അകന്ന ബന്ധുക്കള്‍ തുടങ്ങി നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തങ്കിലും നിര്‍ണ്ണായകമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തലശ്ശേരി സിഐ സനല്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button