Latest NewsNewsMobile PhoneBusiness

ഗ്യാലക്സി എസ്21 എഫ്ഇ 5ജി വിപണിയിൽ അവതരിപ്പിച്ചു

സാംസങ് ഗ്യാലക്സി എസ്21 എഫ്ഇ 5ജി വിപണിയിൽ അവതരിപ്പിച്ചു. സാംസങ്ങിന്‍റെ എഫ്ഇ ലൈനപ്പിലാണ് ഗ്യാലക്സി എസ് 21 എഫ്ഇ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അതിന്റെ മുന്‍നിര ഗ്യാലക്സി ഫോണുകളുടെ സവിശേഷതകളും പ്രകടനവും കൂടുതല്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു. സാംസങ്ങ് ഗ്യാലക്സി എസ്21 എഫ്ഇ 49,999 രൂപ മുതലാണ് അവതരിപ്പിക്കുന്നത്. ഈ പതിപ്പ് 8ജിബി റാം 128ജിബി ശേഖരണ ശേഷിയോടെയാണെത്തുന്നത്. ഇതിന്‍റെ കൂടിയ പതിപ്പ് 256 ജിബി ശേഖരണ ശേഷിയോടെ 53,999 രൂപയ്ക്ക് ലഭിക്കും.

എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5000 രൂപ ഡിസ്ക്കൌണ്ട് ലഭിക്കും. ജനുവരി 11 ചൊവ്വാഴ്ച മുതല്‍ ജനുവരി 17വരെ ഈ ഓഫര്‍ നിലനില്‍ക്കും. സാംസങ്ങ് ആമസോണ്‍ വെബ്സൈറ്റുകള്‍ വഴി ഈ ഫോണ്‍ പ്രീ ഓഡര്‍ ചെയ്യാം. ഗ്യാലക്സി എസ് 21 എഫ്ഇ 6.4 ഇഞ്ച് എഫ്എച്ച്ഡി + ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയുമായി വരുന്നു. കൂടാതെ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1200 നിറ്റ് തെളിച്ചവും വാഗ്ദാനം ചെയ്യുന്നു.

Read Also:- രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍!

കോണ്ടൂര്‍ കട്ട് ഡിസൈനും 7.9 എംഎം കട്ടിയുള്ള ഫ്രെയിമും മുഴുവന്‍ സോളിഡ് നിറങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു മെറ്റല്‍ ഫ്രെയിമിലാണ് ഈ ഡിസ്‌പ്ലേ സ്ഥാപിച്ചിരിക്കുന്നത്. സാംസങ്ങിന്റെ 5nm എക്സിനോസ് 2100 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്, മുകളില്‍ സൂചിപ്പിച്ച മെമ്മറി ഓപ്ഷനുകള്‍ വഹിക്കുന്നു. ഇത് ആന്‍ഡ്രോയിഡ് 12 ഔട്ട്-ഓഫ്-ബോക്സില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 25വാട്‌സ് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ്, 15 വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ്, റിവേഴ്സ് വയര്‍ലെസ് ചാര്‍ജിംഗും 4500 എംഎഎച്ച് ബാറ്ററിയും എസ്21യുടെ പ്രധാന സവിശേഷതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button