KeralaLatest NewsNews

സിൽവർലൈൻ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ കേന്ദ്രാനുമതിയുണ്ട്: മുഖ്യമന്ത്രി

ഭൂമി ഏറ്റെടുക്കലും പദ്ധതിക്കു വേണ്ട അനുമതികളും അതിനാൽ ഇപ്പോൾ തിട്ടപ്പെടുത്താൻ കഴിയില്ല എന്നും മന്ത്രി പറയുന്നു.

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി. റെയിൽവെ ബോർഡ് തത്വത്തിൽ പദ്ധതിക്ക് അംഗീകാരം നൽകിയെന്നും ‘ചിന്ത’ വാരികയിലെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി വെറുതെ ലേഖനമെഴുതിയാൽ പോരെന്നും കേന്ദ്രാനുമതി എത്തരത്തിലുള്ളതാണെന്ന് കൃത്യമായി വിശദീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടില്ലെന്നും സാങ്കേതിക സാമ്പത്തിക സാധ്യത പരിശോധിച്ചേ പദ്ധതി നടപ്പാക്കൂവെന്നും റെയിൽവേ സഹമന്ത്രി റാവുസാഹെബ് ധാൻവെ അറിയിച്ചിരുന്നു.

സിൽവർ ലൈൻ പദ്ധതിയോടുള്ള എതിർപ്പ് ലോക്‍സഭയിൽ കോൺഗ്രസ് എംപി കെ മുരളീധരൻ ഉന്നയിച്ചിരുന്നു. ഇതിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര റെയിവേ സഹമന്ത്രി റാവു സാഹെബ് ധാൻവെ നിലപാട് അറിയിച്ചത്. സിൽവർ ലൈൻ പദ്ധതിയുമായി റെയിൽവേയും സംസ്ഥാനസർക്കാരും ചേർന്ന് കമ്പനി രൂപീകരിച്ചിരുന്നു. 49 ശതമാനം ഓഹരി റെയിൽവേയ്ക്കും 51 ശതമാനം കേരളത്തിനുമാണ്.

Read Also: കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമ പരിഗണന: മന്ത്രി വി ശിവൻകുട്ടി

എന്നാൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. സാമ്പത്തിക സാങ്കേതിക സാധ്യത പരിശോധിക്കുകയാണ്. സാധ്യതയുണ്ടെങ്കിലേ പദ്ധതി നടപ്പാക്കൂ എന്നാണ് വിശദീകരണം. ഭൂമി ഏറ്റെടുക്കലും പദ്ധതിക്കു വേണ്ട അനുമതികളും അതിനാൽ ഇപ്പോൾ തിട്ടപ്പെടുത്താൻ കഴിയില്ല എന്നും മന്ത്രി പറയുന്നു. പദ്ധതിയോടുള്ള എതിർപ്പ് ശക്തമാകുമ്പോഴാണ് കേന്ദ്രത്തിന്‍റെ ഈ നിലപാട് പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button