AlappuzhaKeralaNattuvarthaLatest NewsNews

ഫാ​മി​ലെ 360 കോ​ഴി​ക​ളെ അ​ജ്ഞാ​ത​ജീ​വി ക​ടി​ച്ചുകൊ​ന്നു

പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് ഒമ്പ​താം വാ​ർ​ഡി​ലെ ഫാ​മി​ലെ കോഴികളെയാണ് കൊന്നത്

ചെ​ങ്ങ​ന്നൂ​ർ: സ്വ​കാ​ര്യവ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ലെ 360 കോ​ഴി​ക​ളെ അ​ജ്ഞാ​ത​ജീ​വി ക​ടി​ച്ചുകൊ​ന്നു. പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് ഒമ്പ​താം വാ​ർ​ഡി​ലെ ഫാ​മി​ലെ കോഴികളെയാണ് കൊന്നത്.

ര​ണ്ട​ര കി​ലോ തൂ​ക്ക​മു​ള്ള കോ​ഴി​ക​ളെ​യാ​ണ് അ​ജ്ഞാ​ത​ജീ​വി കൊ​ന്ന​ത്. സു​ര​ക്ഷാ നെ​റ്റ​ടി​ച്ച വേ​ലി​യ​ട​ക്കം പൊ​ളി​ച്ചാ​ണ് അ​ജ്ഞാ​തജീ​വി അ​ക​ത്തു ക​ട​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​ര​നാ​യ ജോ​ജി പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് വെ​റ്ററി​ന​റി വ​കു​പ്പി​ന്‍റെ സം​ശ​യം.

Read Also : ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത

ഏകദേശം 40,000 രൂ​പ​യു​ടെ ന​ഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. ര​ണ്ടാ​ഴ്ച മു​മ്പ് സ​മാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് കൂ​ട് ബ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​മാ​ണ് ഫാം സ്ഥിതി ചെയ്യുന്നത്. ​ഇ​തി​നോ​ടൊ​പ്പം ക​റ​വ​യു​ള്ള ര​ണ്ടു പ​ശു​ക്ക​ളും കെ​ട്ട​ഴി​ഞ്ഞ് പോ​യ​താ​യി ഫാം ​ഉ​ട​മ പ​റ​ഞ്ഞു. അ​ജ്ഞാ​തജീ​വി​യു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് പ​ശു ക​യ​ർ പൊ​ട്ടി​ച്ച് പോ​യ​താ​വാ​മെ​ന്ന് ക​രു​തു​ന്നു.

ഫാം ​ഉ​ട​മ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, പൊ​ലീ​സ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button