KottayamKeralaNattuvarthaLatest NewsNews

ചെസ്റ്റ് നമ്പർ 3 ഓൺ സ്റ്റേജ്, തുടർച്ചയായി പൊതുജനത്തെ കഴുതകളാക്കി സി.പി.എം: സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിൽ

കോട്ടയം: കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെ​ഗാ തിരുവാതിരയുടെ ചൂട് കെട്ടടങ്ങും മുന്നേ പുതിയ വിവാദവുമായി സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റ സമാപന സമ്മേളനവും കോട്ടയം ജില്ലാ സമ്മേളന ഉദ്ഘാടന വേദിയിലെ പതാക ഉയർത്തലും. കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടായിരുന്നു ഇരുസ്ഥലത്തും പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോൾ ഒന്നും പാലിക്കാതെ, തുടർച്ചയായി സി.പി.എം ജനങ്ങളെ കഴുതകളാക്കുന്ന പരിപാടിയാണ് നടത്തുന്നതെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

മെഗാ തിരുവാതിര നടത്തിയ സംഭവത്തിൽ ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെ പാറശാല പൊലീസ് കേസെടുത്തിരുന്നു. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. മെ​ഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെയായിരുന്നു പരാതി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്.

Also Read:ഏഴു വർഷം കൊണ്ട് ഇരുന്നൂറിലധികം മെഡിക്കൽ കോളേജുകൾ,പതിനഞ്ച് എയിംസുകൾ : ഇതാണ് വികസനമെന്ന് പ്രധാനമന്ത്രി

കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം തന്നെ പാർട്ടി സമ്മേളനങ്ങളും തിരുവാതിരകളിയും നടത്തി നിയമലംഘനം നടത്തുന്നത് എന്നതും ശ്രദ്ധേയം. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് വ്യാപനം പന്ത്രണ്ടായിരം കടന്ന ഇന്നലെ വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സിപിഎം പൊതുസമ്മേളനത്തിന് ജില്ലയുടെ വിവിധിയിടങ്ങളില്‍നിന്നായി ആയിരകണക്കിനുപേർ എത്തിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

റാലിയും പ്രകടനവുമെല്ലാം ഒഴിവാക്കിയെന്നും, ആരും പൊതുസമ്മേളന വേദിയായ കടപ്പുറത്തക്ക് എത്തേണ്ടതില്ലെന്ന് അറിയിച്ചെന്നും പാർട്ടി നേതൃത്വം പറയുമ്പോഴും ചടങ്ങിലേക്ക് പ്രവർത്തകരും അനുഭാവികളും ഒഴുകിയെത്തിയിരുന്നു. ചട്ടങ്ങൾ കാറ്റില്‍പറത്തിയാണ് ചടങ്ങെങ്കിലും ഒമിക്രോൺ ജാഗ്രത കർശനമാക്കേണ്ടത് അത്യാവിശ്യമാണെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വേദിയിൽ ഒമിക്രോൺ ജാഗ്രതയെ കുറിച്ച് മുഖ്യൻ ഘോരം പ്രസംഗിക്കുമ്പോൾ അണികൾ തന്നെ അത് ലംഘിക്കുകയായിരുന്നു.

Also Read:‘സുൽത്താൻ വാരിയൻകുന്നൻ അവാർഡ്, സലിം അലി അവാർഡ്’: ഇനി വരാൻ പോകുന്നത് പുരസ്‌കാര പെരുമഴക്കാലമെന്ന് അഡ്വ. ജയശങ്കർ

പൊതു സമ്മേളനങ്ങൾക്ക് പരമാവധി 150 പേരെമാത്രം പങ്കെടുപ്പിക്കണമെന്ന ആരോഗ്യവകുപ്പിന്‍റെ കർശന നി‍ർദ്ദേശം നിലനിൽക്കെയാണ് ചടങ്ങ് നടന്നത്. അനുവദിച്ചതിനേക്കാളും പതിന്‍മടങ്ങ് ആളുകളായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വേദിയില്‍ സാമൂഹിക അകലം പാലിച്ചായിരുന്നു നേതാക്കളുടെ ഇരിപ്പിടം ക്രമീകരിച്ചതെങ്കിലും അണികള്‍ക്കിടയില്‍ യാതൊരു അകലവും ഉണ്ടായിരുന്നില്ല. കോട്ടയത്തെ ജില്ലാ സമ്മേളന ഉദ്ഘാടന വേദിയിലും അത് തന്നെയായിരുന്നു അവസ്ഥ. സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിലെത്തി നിൽക്കെയാണ് കൂടിച്ചേരലിന് സിപിഎംതന്നെ വേദിയൊരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button