ThiruvananthapuramKeralaNattuvarthaLatest NewsNews

ക്യാമ്പസ് കൊലപാതകങ്ങൾ ചർച്ചയായതിന് പിന്നാലെ ഔദ്യോഗിക സൈറ്റില്‍ നിന്നും രക്തസാക്ഷി പട്ടിക ഒഴിവാക്കി കെഎസ്‌യു

തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലപാതകത്തിന് പിന്നാലെ ക്യാമ്പസിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. നൂറുകണക്കിന് കെഎസ്‌യു പ്രവര്‍ത്തകര്‍ എസ്എഫ്ഐക്കാരുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിയായിട്ടുണ്ടെന്ന് ധീരജിന്‍റെ കൊലപാതകത്തിന് പിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകന് പോലും എസ്എഫ്ഐയാല്‍ കേരളത്തിലെ ക്യാമ്പസില്‍ കൊല ചെയ്യപ്പെട്ടില്ല എന്ന് സിപിഎം നേതാക്കൾ ഉൾപ്പെടെ മറുപടി പറഞ്ഞതോടെ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയായിരുന്നു.

തുടർന്നാണ് കെഎസ്‌യുവിന്‍റെ സൈറ്റില്‍ നിന്നും രക്തസാക്ഷികളുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയ പേജ് അപ്രത്യക്ഷമായത്. സൈറ്റില്‍ ഔവര്‍ ഓര്‍ഗനൈസേഷന്‍ എന്ന വിഭാഗത്തിലാണ് രക്തസാക്ഷികളുടെ പട്ടിക കാണിക്കുന്നത് എന്നാല്‍ ഇത് തുറക്കുമ്പോള്‍ ഒബ്ജക്റ്റ് നോട്ട് ഫൗണ്ട് എന്നാണ് കാണിക്കുന്നത്. പേജ് തുറക്കുമ്പോൾ ഔട്ട്ഡേറ്റഡായി എന്നും കാണിക്കുന്നുണ്ട്. എന്നാൽ ദിവസങ്ങൾക്ക് മുൻപുവരെ ഈ പേജ് ലഭിച്ചിരുന്നുവെന്നും ഇതില്‍ ഏഴു രക്തസാക്ഷികളുടെ പേരുകളാണ് ഉണ്ടായിരുന്നത് എന്നുമാണ് ലഭ്യമായ വിവരം.

ധീരജ് കൊലപാതകക്കേസ്: രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി

സുധാകര്‍ അക്കിത്തായ്, ശാന്താറാം ഷേണായി, തേവര മുരളി, ഫ്രാന്‍സിസ് കരിപ്പായി, കെ.പി. സജിത് ലാല്‍, ആറ്റിങ്ങല്‍ വിജയകുമാര്‍, അറയ്ക്കല്‍ സിജു എന്നിവരുടെ പേരുകളാണ് കെഎസ്‌യു രക്തസാക്ഷികളുടേതായി ഇതില്‍ ഉണ്ടായിരുന്നത്. 1995 ജൂണ്‍ 27ന് പയ്യന്നൂരില്‍ വച്ച് കൊല ചെയ്യപ്പെട്ട സജിത് ലാലാണ് കെ.എസ്.യുവിന്‍റെ അവസാനത്തെ രക്തസാക്ഷി. അതേസമയം, കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ച 35 പേര്‍ എസ്എഫ്ഐക്കാരാണ്. അതില്‍ 10 പേരെ കൊലപ്പെടുത്തിയതില്‍ പ്രതികളായത് കെഎസ്‌യു, കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്എഫ്ഐ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button