Latest NewsNewsLife StyleHealth & Fitness

നെഞ്ചെരിച്ചിലിന് ശമനം ലഭിക്കാൻ

വയറ്റിലെ ആസിഡ് വയറ്റിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്ന അന്നനാളത്തിലേക്ക് കയറുന്നതാണ് ആസിഡ് റിഫ്‌ളക്‌സ്

നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ളക്സും സര്‍വ്വസാധാരണമായി കണ്ട് വരുന്ന രണ്ട് ആരോഗ്യ പ്രശ്‌നങ്ങളാണ്. ജീവിതശൈലിയില്‍ കൊണ്ട് വരുന്ന ചെറിയ ചില മാറ്റങ്ങള്‍ തന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വയറ്റിലെ ആസിഡ് വയറ്റിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്ന അന്നനാളത്തിലേക്ക് കയറുന്നതാണ് ആസിഡ് റിഫ്‌ളക്‌സ്. ഈ ആസിഡ് റിഫ്‌ളക്‌സിന്റെ പ്രധാന ലക്ഷണമാണ് നെഞ്ചേരിച്ചില്‍. ഇത് ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില വിദ്യകള്‍ ഉണ്ട്.

കോഫീ താത്കാലികമായി ലോവര്‍ ഈസോഫിജില് സ്പിന്‍ക്റ്ററിന്റെ പ്രവര്‍ത്തന ക്ഷമത കുറയ്ക്കും ഇത് ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാകാനുള്ള സാധ്യത കൂട്ടും. കോഫിയില്‍ ഉള്ള കഫീനാണ് ഇതിന് കാരണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാഫീന്‍ ഇല്ലാത്ത കോഫി ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാക്കാനുള്ള താരതമ്യേനെ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Read Also : കോടികൾ കടമുള്ള സർക്കാർ എന്തിനാണ് വീണ്ടും ഒരു ലക്ഷം കോടി ചിലവ് വരുന്ന കെ റെയിൽ നടപ്പിലാക്കുന്നത്: പ്ര​വാ​സി ഖോ​ബാ​ര്‍

നമ്മുടെ വയറിന് മുകളിലുള്ള ഒരു മസിലാണ് ഡയഫ്രം. ആരോഗ്യമുള്ള വ്യക്തികളില്‍ ഈ പേശികള്‍ നന്നായി പ്രവര്‍ത്തിക്കുകയും ലോവര്‍ ഈസോഫിജില് സ്പിന്‍ക്റ്റര്‍ ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് വയറ്റിലെ ആസിഡ് അന്നനാളത്തില്‍ എത്തുന്നത് തടയും. എന്നാല്‍ വണ്ണം കൂടുമ്പോള്‍ വയറ്റില്‍ പ്രഷര്‍ കൂടുകയും സ്പിന്‍ക്റ്ററിനെ ഡയഫ്രത്തിന്റെ ശക്തിയില്‍ നിന്ന് മാറ്റുകയും ചെയ്യും. ഇത് ആസിഡ് റിഫ്‌ളക്‌സിന് കരണമാകും. അതിനാല്‍ വണ്ണം (Weight) കുറച്ചാല്‍ ഇതില്‍ നിന്ന് രക്ഷ നേടാം.

അമിതമായി മദ്യപിക്കുന്നത് ഈ അവസ്ഥയെ രൂക്ഷമായി ബാധിക്കുകയും നെഞ്ചെരിച്ചില്‍ കൂട്ടുകയും ചെയ്യും. മാത്രമല്ല മദ്യപാനം മൂലം അന്നനാളത്തിന് സ്വയം ആസിഡ് മാറ്റാനുള്ള കഴിവിനെ നഷ്ടപ്പെടുത്തുകയും ചെയ്യും. ബിയറും വൈനും (Wine)കുടിക്കുന്നത് പോലും ആസിഡ് റിഫ്‌ളക്‌സ് കൂട്ടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button