Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ മഴ തുടരാൻ സാധ്യത: മുന്നറിയിപ്പ് നൽകി സിവിൽ ഡിഫൻസ്

റിയാദ്: സൗദിയിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫെൻസ്. ജനുവരി 15 വരെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും സിവിൽ ഡിഫെൻസ് വ്യക്തമാക്കി. മഴ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Read Also: കൊലപാതകങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് പകരം ചോദിക്കാന്‍ ഇറങ്ങിയിരുന്നെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന്റെ പൊടിപോലും കാണില്ല

മക്ക, റിയാദ്, മദീന, അസിർ, ഹൈൽ, തബൂക്, അൽ ബാഹ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡേഴ്‌സ് പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഇടിയും, മിന്നലോടും കൂടിയ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനുവരി 14, 15 തീയതികളിൽ ഏതാനം സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും സിവിൽ ഡിഫെൻസ് വ്യക്തമാക്കി. തബൂക്കിലെ മലനിരകളിൽ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

Read Also: ബഹിരാകാശ രംഗത്ത് ആധിപത്യമുറപ്പിച്ച് ഇന്ത്യ, ലോകം ഉറ്റുനോക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന് തയ്യാറെടുത്ത് രാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button