KeralaLatest NewsNews

ഇതൊക്കെ ചീളുകേസ്, നാണക്കേടായെന്ന് കിർമാണി മനോജ്

വയനാട് : റിസോർട്ടിൽ ലഹരി പാർട്ടി നടത്തി പിടിയിലായതിന് പിന്നാലെ കിര്‍മാണി മനോജ് നടത്തിയ പ്രതികരണത്തില്‍ അമ്പരന്ന് പോലീസുകാര്‍. ഇത്തരം ചെറിയ കേസിൽപ്പെട്ടത് നാണക്കേടായെന്നാണ് കിർമാണി മനോജ് പോലീസുകാരോട് പറഞ്ഞത്. ക്വട്ടേഷന്‍ പരിപാടികള്‍ക്കിടെ പരിചയപ്പെട്ട കമ്പളക്കാട് മുഹ്സിന്‍റെ വിവാഹ വാര്‍ഷികാഘോഷത്തില്‍ സൗഹൃദം മുന്‍നിര്‍ത്തിയാണ് കിര്‍മാണി മനോജ് എത്തിയത്. എന്നാൽ, ഇത്തരം ചെറിയ കേസിൽ കേസിൽപ്പെട്ടത് തനിക്ക് നാണക്കേട് ആയെന്നും കിർമാണി മനോജ് പറഞ്ഞതായാണ് പോലീസുകാർ പറയുന്നത്.

കഴിഞ്ഞ ദിവസം വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലെ ലഹരി മരുന്ന് പാര്‍ട്ടിക്കിടെയാണ് കിര്‍മാണി മനോജും മറ്റ് 15 പേരും പോലീസ് പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ മുതല്‍ കഞ്ചാവ് വരെയുള്ള ലഹരിവസ്തുക്കളും കണ്ടെത്തിയിരുന്നു. കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു വിവിധ ഗുണ്ടാ നേതാക്കളുമായി റിസോര്‍ട്ടില്‍ നടന്നത്.

Read Also  :  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വഴിയില്‍ തടയുമെന്ന് ഭീഷണി സന്ദേശം

കേരളത്തെ നടുക്കിയ ടിപി വധക്കേസിലും അഭിഭാഷകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വത്സരാജ കുറുപ്പ് കൊലക്കേസിലും പ്രതിയാണ് കിർമാണി മനോജ്. ടി പി വധക്കേസ് വിചാരണക്കാലയളവില്‍ കിര്‍മാണിയുടെ ഫേസ്ബുക്ക് ഉപയോഗം ഏറെ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button