Latest NewsNewsIndia

നേതാക്കൾക്ക് കോവിഡ് : മേക്കേദാട്ടു പദ്ധതിയ്ക്കായി കോൺഗ്രസ് നടത്തുന്ന പദയാത്ര നിർത്തിവെച്ചു

ബെംഗളൂരു: മേക്കേദാട്ടു പദ്ധതിയ്ക്കായി കർണാടകയിൽ കോൺഗ്രസ് നടത്തുന്ന പദയാത്ര നിർത്തിവെച്ചു. പദയാത്രയിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് പദയാത്ര നിർത്തിവെക്കാൻ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പത്ത് ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു പദയാത്ര.

കഴിഞ്ഞ അഞ്ച് ദിവസവും കോൺഗ്രസിന്റെ പദയാത്ര വൻ വിജയമായിരുന്നു. ബെംഗളൂരുവിൽ വെച്ച് അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇത് മാറ്റിവെക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Read Also  :  കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി : നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു

പദയാത്ര നയിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളായ വീരപ്പ മൊയ്ലി, മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡികെ ശിവകുമാർ, സിദ്ധരാമയ്യ തുടങ്ങിയവർ കോവിഡ് ബാധിതരായ നേതാക്കളുമായി നേരിട്ട് വേദി പങ്കിട്ടിരുന്നു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പദയാത്ര നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കോൺഗ്രസ് നേതാക്കൾക്ക് കത്തയക്കുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button