Latest NewsNewsIndia

കശ്മീര്‍ കൊടുംശൈത്യത്തിന്റെ പിടിയില്‍, ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്താനുള്ള പട്രോളിംഗ് ആരംഭിച്ച് സൈന്യം

ശ്രീനഗര്‍: ജനുവരി പകുതി ആയപ്പോഴേയ്ക്കും ജമ്മുകശ്മീര്‍ കൊടും ശൈത്യത്തിന്റെ പിടിയിലായി. തണുത്തുറഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്താനുള്ള പട്രോളിംഗ് സൈന്യം ആരംഭിച്ചു. അതിര്‍ത്തിയിലെ വിദൂര ഗ്രാമങ്ങളിലെ വൃദ്ധര്‍ക്കും അശരണരായവര്‍ക്കും കുടുംബങ്ങള്‍ക്കുമാണ് സൈന്യം കരുതലാകുന്നത്. ക്ഷേമം എന്നര്‍ത്ഥം വരുന്ന ഖയ്രിയാത് പട്രോളിംഗ് എന്ന പേരിലാണ് ഗ്രാമങ്ങളിലെ വൃദ്ധര്‍ക്കും മറ്റ് ഒറ്റപ്പെട്ടുകഴിയുന്ന വര്‍ക്കും സൈനികര്‍ താങ്ങാവുന്നത്.

Read Also : വീടാക്രമണത്തിനിടെ ഗുണ്ട കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് വീട്ടുകാരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ : കേരളത്തെ ഞെട്ടിച്ച് സംഭവം

നിയന്ത്രണ രേഖയിലുള്ള ഹാജിമുല ഗ്രാമത്തിലെ വിവിധ പ്രദേശങ്ങളിലാണ് ഖെയ്രിയാത് സംവിധാനത്തിന് തുടക്കമിട്ടതെന്ന് കേണല്‍ എംറോണ്‍ മുസാവി പറഞ്ഞു. ഗൃഹസന്ദര്‍ശനത്തില്‍ ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ 98 വയസ്സുള്ള മുന്‍ സൈനികന്‍ നായ്ക് ലക്ഷ്യ താന്ത്രയെ സന്ദര്‍ശിക്കുകയും ആദരിക്കുകയും ചെയ്തു.

നിലവിലെ ശൈത്യം അപകടമാണെന്നും സാധാരണക്കാരുടെ പ്രതിസന്ധികള്‍ അറിയാന്‍ നേരിട്ടു പോകണമെന്നും സൈനികര്‍ പറഞ്ഞു. കൊറോണ കാലമായതിനാല്‍ അസുഖബാധിരായവരേയും കണ്ടെത്തി വേണ്ട ചികിത്സ നല്‍കുന്നതായും സൈന്യം അറിയിച്ചു. സന്ദര്‍ശിക്കുന്ന വീടുകളിലെ മുഴുവന്‍ അവസ്ഥയും മനസ്സിലാക്കി വേണ്ട സഹായങ്ങള്‍ നല്‍കുവാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും സൈനികര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button