Latest NewsNewsLife StyleHealth & Fitness

നടുവേദനയുണ്ടാകാനുള്ള കാരണങ്ങൾ

നടുവിന് കൂടുതല്‍ ക്ഷതവും ആയാസവുമുണ്ടാക്കുന്ന യാത്രകള്‍ നിത്യവും ചെയ്യുന്നത് നടുവേദനയിലേക്ക് നയിക്കും

ഇന്നത്തെക്കാലത്ത് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് നടുവേദന. തൊഴിലിനോടനുബന്ധമായി, ജന്‍മനാലുള്ള വൈകല്യങ്ങളെത്തുടര്‍ന്ന്, മറ്റു രോഗങ്ങളുടെ അനുബന്ധമായി ഇങ്ങനെ പല കാരണങ്ങളാല്‍ നടുവേദന ഉണ്ടാകാം. വേദനയുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ചികിത്സയും സങ്കീര്‍ണമാകും.

നടുവിന് കൂടുതല്‍ ക്ഷതവും ആയാസവുമുണ്ടാക്കുന്ന യാത്രകള്‍ നിത്യവും ചെയ്യുന്നത് നടുവേദനയിലേക്ക് നയിക്കും. ഇതു പലപ്പോഴും ചെറിയ വേദനയില്‍ തുടങ്ങി അസഹനീയമായി മാറുന്നതായാണ് കാണുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് നടുവേദന കൂടുതലായി കണ്ടുവരുന്നത്.

Read Also : ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ : ചാന്‍സലര്‍ സ്ഥാനം ഒഴിയരുതെന്ന് അഭ്യര്‍ത്ഥന

ഇന്ന് പുരുഷനും സ്ത്രീയും ഒരുപോലെ തൊഴിലുകള്‍ ചെയ്യുകയും ഒപ്പം സ്ത്രീകള്‍ വീട്ടുജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇത് നടുവേദന കൂടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഗര്‍ഭാശയ സംബന്ധമായ രോഗങ്ങളെക്കൊണ്ടും ആര്‍ത്തവാനുബന്ധ പ്രശ്‌നങ്ങളെക്കൊണ്ടും ജീവിതത്തിലെ ഓരോ കാലഘട്ടത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന കാല്‍സ്യം, വൈറ്റമിനുകള്‍ എന്നിവയുടെ കുറവു കൊണ്ടും സ്ത്രീകളില്‍ നടുവേദന അധികരിക്കാം.

ശാരീരിക ആയാസമുള്ള ജോലികള്‍, ആഹാരരീതിയില്‍ വന്ന വ്യത്യാസങ്ങള്‍, പോഷകം കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നത് തുടങ്ങിയവ പുരുഷന്‍മാരില്‍ നടുവേദനയ്ക്കു കാരണമാകുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം, ട്യൂമര്‍, മൂത്രാശയ സംബന്ധമായ രോഗാവസ്ഥകള്‍ എന്നിവയുടെ ലക്ഷണമായും നടുവേദന പ്രത്യക്ഷപ്പെടാം.

രോഗകാരണം കണ്ടെത്തി അതിനെ ഇല്ലാതാക്കുക തന്നെയാണ് പ്രതിവിധിയായി ആദ്യം ചെയ്യാന്‍സാധിക്കുന്നത്. ജിവിതശൈലിയില്‍ ആര്‍ജ്ജിച്ചെടുക്കുന്ന കാരണങ്ങള്‍ കൊണ്ടാണ് 60 ശതമാനം നടുവേദനയും ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button