Latest NewsIndia

യാത്രാവാഹനങ്ങളിൽ 6 എയർബാഗ് നിർബന്ധമാകും : കരട് വിജ്ഞാപനം അംഗീകരിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: യാത്രാ വാഹനങ്ങളിൽ 6 എയർബാഗ് നിർബന്ധമാക്കുന്ന കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ട്വീറ്റ് ചെയ്തു.

2019-ലാണ് നാലുചക്ര വാഹനങ്ങളിലെ ഡ്രൈവർക്ക് എയർബാഗ് നിർബന്ധമാക്കുന്നത്. പീന്നിട് ഡ്രൈവറുടെ അരികിലുള്ള സീറ്റിനും എയർബാഗ് നിർബന്ധമാക്കുകയായിരുന്നു. 8 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങളിൽ 6 എയർബാഗുകൾ നിർബന്ധമാക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

മുൻവശത്തു നിന്നും വശങ്ങളിൽ നിന്നുള്ള അപകടങ്ങളിൽ സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം സ്വീകരിച്ചതെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. രാജ്യത്തെ മോട്ടോർ വാഹനങ്ങൾ സുരക്ഷിതമാക്കുന്നതിൽ നിർണായക ചുവടുവെയ്പ്പാണ് ഉണ്ടാകാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button