Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ: സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തിലേക്ക്

ദുബായ്: ദുബായ് എക്‌സ്‌പോയിൽ സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തിലേക്ക്. ജനുവരി 16 ന് 10 ദിർഹത്തിന് എക്‌സ്‌പോ വൺ-ഡേ ടിക്കറ്റുകൾ നൽകുമെന്ന് എക്‌സ്‌പോ അധികൃതർ അറിയിച്ചു. ഇതുവരെ എക്‌സ്‌പോ വേദി സന്ദർശിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്നും എക്‌സ്‌പോ 2020 ദുബായ് അധികൃതർ അറിയിച്ചു. കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് എക്‌സ്‌പോ വേദിയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Read Also: കേരളത്തിൽ എല്ലാ രാഷ്ട്രീയക്കാരുമുള്ളതുപോലെ പോലീസിൽ ആർഎസ്എസുകാരുമുണ്ട്, പ്രശ്‌നങ്ങൾ എല്ലാ കാലത്തും ഉള്ളത്: കോടിയേരി

പത്ത് ദശലക്ഷം സന്ദർശകർ എന്ന നേട്ടം കൈവരിക്കാനിരിക്കുന്ന സാഹചര്യത്തിൽ, 2022 ജനുവരി 16-ന് എക്‌സ്‌പോ വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും, ഈ ദിവസം 10 ദിർഹത്തിന് വേദിയിലേക്കുള്ള ടിക്കറ്റ് ലഭ്യമാക്കുമെന്നുമാണ് അധികൃതർ പറഞ്ഞത്. http://www.expo2020dubai.com/en/tickets-and-merchandise/tickets എന്ന വെബ്‌സൈറ്റിലൂടെയും എക്‌സ്‌പോ 2020 ദുബായ് വേദിയുടെ ഗേറ്റിൽ നിന്നും ടിക്കറ്റ് ലഭിക്കും.

Read Also: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button