Latest NewsNewsInternationalGulfQatar

വീട് വാടകയ്ക്ക് നൽകാൻ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്ക് ഹോളിഡേ ഹോം ലൈസൻസ് സൗജന്യമായി ലഭിക്കും: തീരുമാനവുമായി ഖത്തർ

ദോഹ: രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്ക് പാർപ്പിട യൂണിറ്റുകൾ ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് നൽകാൻ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്ക് അഞ്ചു വർഷത്തെ ഹോളിഡേ ഹോം ലൈസൻസ് സൗജന്യമായി ലഭിക്കുമെന്ന് ഖത്തർ. സ്വദേശികൾക്കും നിക്ഷേപകർക്കും ലളിതമായ നടപടിക്രമങ്ങളിലൂടെ ഒരാഴ്ചയ്ക്കകം സൗജന്യമായി 5 വർഷത്തെ ഹോളിഡേ ഹോം ലൈസൻസ് ലഭിക്കും. പ്രമുഖ രാജ്യാന്തര പ്രോപ്പർട്ടി വെബ്സൈറ്റുകളുടെ പട്ടികയിൽ ഹ്രസ്വകാല വാടക യൂണിറ്റുകൾ ചേർക്കാം. 5 വർഷത്തിന് ശേഷം പുതുക്കാവുന്ന തരത്തിലാണ് ഖത്തർ ടൂറിസം ഹോളിഡേ ഹോം ലൈസൻസ് നൽകുന്നത്.

Read Also: റോഡുകൾ കങ്കണയുടെ കവിളുകളേക്കാൾ മിനുസമുള്ളതാക്കും: കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം

ഹോളിഡേ ഹോം ലൈസൻസ് ഇല്ലാതെ വീടുകൾ വാടകയ്ക്ക് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പരമാവധി 2 വർഷം വരെ തടവും 2 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. ഖത്തർ ടൂറിസം പ്രഖ്യാപിച്ച നിശ്ചിത മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നവർക്കായിരിക്കും ലൈസൻസ് ലഭിക്കുക. ലൈസൻസിനുള്ള അപേക്ഷ അധികൃതർ അംഗീകരിച്ചാൽ വാടക യൂണിറ്റുകൾ നേരിട്ടു കണ്ടു വിലയിരുത്തിയ ശേഷമായിരിക്കും ലൈസൻസ് നൽകുക.

Read Also: നാല് മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ച് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയത് ലൈംഗിക പീഡനത്തെ തുടര്‍ന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button