Latest NewsNewsInternationalKuwaitGulf

കുവൈത്ത് റിഫൈനറിയിൽ തീപിടുത്തം: 2 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം, അഞ്ചു പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ പെട്രോളിയം കോർപറേഷന്റെ റിഫൈനറിയിൽ തീപിടുത്തം. അഹമ്മദിയിലെ വാതക ദ്രവീകരണ യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ 2 ഇന്ത്യക്കാർ മരിച്ചു. തമിഴ്‌നാട് സ്വദേശിയും ഒഡീഷ സ്വദേശിയുമാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Read Also: നാല് മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ച് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയത് ലൈംഗിക പീഡനത്തെ തുടര്‍ന്ന്

അറ്റകുറ്റപ്പണികൾക്കായി പ്രവർത്തനം നിർത്തിവച്ചിരുന്ന യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. കുവൈത്ത് എണ്ണമന്ത്രി മുഹമ്മദ് അൽ ഫാരിസ് സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു.

Read Also: നെഞ്ചുവിരിച്ച് നിന്ന് സ്വന്തം വിശ്വാസവും അഭിപ്രായവും ഉറക്കെപറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേരാണ് ഉണ്ണി മുകുന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button