ArticleLatest NewsNewsWriters' Corner

നെഞ്ചുവിരിച്ച് നിന്ന് സ്വന്തം വിശ്വാസവും അഭിപ്രായവും ഉറക്കെപറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേരാണ് ഉണ്ണി മുകുന്ദൻ

അഞ്‍ജു പാർവതി പ്രഭീഷ്

മേപ്പടിയാൻ കണ്ടില്ല. കുടുംബത്തിലെ അടുത്ത ബന്ധു മരണമടഞ്ഞതിനാൽ ഒരാഴ്ച കഴിഞ്ഞേ കാണാനായി ഉദ്ദേശിക്കുന്നുള്ളൂ. എന്നാൽ അടുത്ത പരിചയത്തിലുള്ള ഒരുപാട് പേർ സിനിമ കണ്ടു; നല്ല അഭിപ്രായവും പറഞ്ഞു. എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആശയസ്വാതന്ത്ര്യത്തിനുമൊക്കെ മുറവിളി കൂട്ടുന്ന, സിനിമയെ സിനിമയായി കാണരുതോയെന്നു ചോദിക്കുന്നവരൊക്കെ സിനിമയ്ക്കെതിരെ അസ്സൽ degrading നടത്തുന്നത് കണ്ടു. സിനിമയ്ക്ക് വിജയം നേർന്ന ഷാഫി പറമ്പിലിന്റെ പോസ്റ്റിനു കീഴെയൊക്കെ പൊളിറ്റിക്കൽ കറക്ട്നെസ്സുകാരുടെ ഉന്തും തള്ളുമാണ്.

കാരണം ഉണ്ണി തന്റെ ദൈവവിശ്വാസത്തെ കുറിച്ച് ഉറക്കെപ്പറയാറുണ്ട്. ഹനുമാൻ സ്വാമിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഹനുമാൻ ജയന്തി ആശംസിക്കാറുണ്ട്. വലതുപക്ഷരാഷ്ട്രീയത്തിനൊപ്പമാണ് താനെന്ന് ഉറക്കെ പറഞ്ഞിട്ടുമുണ്ട്. ഭരണഘടന ഒരിന്ത്യൻ പൗരനു നല്കിയിട്ടുള്ള എല്ലാ അവകാശങ്ങളും ഉണ്ണിക്ക് അവകാശപ്പെട്ടതാണെങ്കിലും കേരളീയ പൊതു ബോധമനുസരിച്ച് ഇടതുപക്ഷത്തിന്റെ ഓരം ചേർന്നു പോകാത്ത ആശയങ്ങളിൽ ആകൃഷ്ടനാകാത്തവർക്കൊന്നും ആവിഷ്കാര -അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നതാണ് നടപ്പുരീതി.

കലയെ കലയായി മാത്രം കണ്ടിരുന്ന, സിനിമയെ വിനോദോപാധിയായി മാത്രം കണ്ടിരുന്ന ഇവിടെ നടന്റെയോ സംവിധായകന്റെയോ രാഷ്ട്രീയവും മതവുമൊക്കെ ചർച്ചയായി തുടങ്ങിയത് രണ്ടായിരത്തിനു ശേഷമാണ്. വോട്ടുബാങ്ക് രാഷ്ട്രീയം ഇവിടെയുണ്ടാക്കി വച്ച മത പ്രീണനം എത്രത്തോളം കലാസൃഷ്ടികളെ സ്വാധീനിക്കുമെന്ന് നമ്മൾ കണ്ടു തുടങ്ങിയത് അതിനു ശേഷമാണ്. മലയാളസിനിമ തന്നെ ഒരു ലോബിക്ക് (മട്ടാഞ്ചേരി) ചുറ്റും കറങ്ങി തുടങ്ങി. പറ്റാവുന്ന ഇടത്തൊക്കെ മതം തിരുകി കയറ്റി തുടങ്ങി.

പാകിസ്താനെ തകര്‍ക്കുന്നത് ഇന്ത്യന്‍ മുന്നേറ്റം, വിശ്വാസം ചൈനയെ മാത്രം: പാക് നയപ്രഖ്യാപന രേഖ

ഒരു മതവിഭാഗത്തിലെ ആചാരങ്ങളെ അപമാനിക്കുന്ന കലാസൃഷ്ടികൾക്ക് മാർക്കറ്റ് കിട്ടുമെന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിയപ്പോൾ നല്ല കാമ്പുള്ള പ്രമേയങ്ങളിൽ പോലും ഹൈന്ദവവിരുദ്ധതയിടുന്നത് കാലത്തിന്റെ അനിവാര്യതയായി. ഒപ്പം 1980-90 കാലഘട്ടങ്ങളിലെ പത്മരാജൻ – ഭരതൻ ,പ്രിയദർശൻ സിനിമകളെ ഫോക്കസ് ചെയ്ത് സംവിധായകനോ അന്നത്തെ കാണികളോ കാണാതിരുന്ന സവർണ്ണ ഫാസിസവും ഒളിച്ചുകടത്തും സമർത്ഥമായി മാർക്കറ്റ് ചെയ്യുന്ന പൊളിറ്റിക്കൽ കറക്ട്നെസ്സുകാരുടെ ഇടിച്ചുകയറ്റവും കൂടിയായപ്പോൾ ഒക്കെ പൂർണ്ണമായി.

” ഇതൊരു മുസ്ലിം സബ്‌ജക്ടാണ് , ഒരു ചേഞ്ച് . കല്ലായിയിലെ മരം വ്യാപാരിയായ അവറാൻ ഹാജി. ഈ ഹാജ്യാർക്കു മൂന്നു ഭാര്യമാർ.. മൂന്നു ഭാര്യമാരിലായി നാല് ആണ്മക്കൾ. പാവക്കൂത്ത് എന്ന സിനിമയിൽ രാമായണകഥയെ മുസ്ലീം സബ്ജക്ടായി അവതരിപ്പിക്കുന്ന മാമുക്കോയയുടെ തഗ് ലൈഫ് പോലെയുള്ള ഐറ്റംസ് ഒന്നും ഇനി നമുക്ക് വെള്ളിത്തിരയിൽ കാണാൻ കഴിയില്ല. അത്രമേൽ മത കലുഷിതമാക്കപ്പെട്ടു കഴിഞ്ഞു നമ്മുടെ ആസ്വാദനം പോലും . അതിന്റെ ഉത്തരവാദികൾ ആരെന്നു തിരിച്ചറിയേണ്ട ബാധ്യതയും നമുക്കുണ്ട്. ബിരിയാണിചെമ്പിൽ വെന്ത സ്ത്രീവിരുദ്ധതയും പാട്രിയാർക്കിയും കാണാത്തവരെല്ലാം അടുക്കള സിങ്കിൽ മാത്രം സ്ത്രീ വിരുദ്ധതയും മതവും കാണുമ്പോൾ ആസ്വാദനത്തിൽ മതം കലരാതെ എങ്ങനെയാണ് ?

ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കും : പ്രധാനമന്ത്രി നരേന്ദ്ര മോദി

പത്മരാജൻ സിനിമകൾ ഒന്നൊന്നായിട്ടെടുത്ത് കീറിമുറിച്ച് അതിലെ സവർണ്ണ എലമെന്റ്സ് ഒന്നൊന്നായി ചികഞ്ഞെടുത്ത് ചർച്ച ചെയ്യുന്ന, പ്രിയദർശൻ സിനിമകളിൽ നായരിസവും സവർണ്ണതയും ഒളിച്ചു കടത്തുന്നുവെന്നാരോപിക്കുന്ന ടീമുകൾ രഞ്ജിത് എന്ന സംവിധായകനെയോ അയാളുടെ തിരക്കഥയെയോ കുറ്റം പറയാറില്ല. കാരണം രഞ്ജിത്തിന്റെ തട്ടകം ഇടതുപക്ഷമാണ്. ഇടതുരാഷ്ട്രീയം ഉറക്കെ വിളിച്ചു പറയുന്ന, മമ്മൂക്കയും മുകേഷും ഇന്നസെന്റും ആസിഫും ടൊവിനോയും ഒക്കെ പുരോഗമനാശയത്തിന്റെ വക്താക്കളാണ്. നാഷണലിസ്റ്റാണ് താനെന്നു പറയുന്ന , ഹനുമാൻ സ്വാമിയെയും അയ്യപ്പസ്വാമിയെയും ഇഷ്ടമാണെന്നു പറയുന്ന ഉണ്ണി നൂറു വർഷം പിന്നോട്ടു നടക്കുന്നവനും. പാലത്തിനപ്പുറമുള്ള വന്യതയെ പച്ചയായി ചിത്രീകരിക്കുമ്പോൾ തെറിയാവാമെന്നു പറഞ്ഞ , മിന്നൽ മുരളിയിലെ പുണ്യാളനെ വാഴ്ത്തിയ ,ചുരുളിയിൽ കേട്ട എണ്ണമറ്റ ലൈംഗികാവയവ തെറിവിളികൾ കഥയ്ക്ക് അനിവാര്യമെന്നു ന്യായീകരണ നരേഷൻസ് നടത്തിയ ടീമുകൾ ഒക്കെയാണ് മേപ്പടിയാനെ
ഡീഗ്രേഡിംഗ് ചെയ്യുന്നത്.

ഉണ്ണിമുകുന്ദൻ എന്ന നടനെ ഇഷ്ടമാണ്. അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന പ്രതിഭയൊന്നുമല്ല ഉണ്ണി . പക്ഷേ കൊടുക്കുന്ന റോൾ മോശമല്ലാത്ത രീതിയിൽ അവതരിപ്പിക്കുന്ന ഒരു നടനാണ് . മാസ്റ്റർ പീസിലും മാമാങ്കത്തിലുമെല്ലാം അത് കണ്ടതുമാണ്. എന്നാൽ ഉണ്ണിയെന്ന വൃക്തിയെ നടനെക്കാളേറെ ഇഷ്ടപ്പെടുന്നതിനു കാരണങ്ങൾ വേറെയുണ്ട്. നമ്മൾ ഇവിടെ കണ്ടിട്ടുള്ള അടിമതൊമ്മി ജനുസ്സിൽ പെട്ട ആണൊരുത്തനല്ല ഉണ്ണി മുകുന്ദൻ , നെപ്പോട്ടിസം അരങ്ങു വാഴുന്ന, തൊഴുത്തിൽ കുത്ത് കോമൺ ഫാക്ടറായ ഒരു തൊഴിലിടത്തിൽ ഗോഡ്ഫാദറിന്റെ അകമ്പടിയില്ലാതെ ആകാരഭംഗിയും ആത്മവിശ്വാസവും ഹാർഡ്വർക്കും മാത്രം കൊണ്ട് അരങ്ങേറ്റം കുറിച്ച ഒരു ചെറുപ്പക്കാരനാണ് ഉണ്ണി.

യോഗി ആദിത്യനാഥ് മത്സരിക്കുന്നത് ഗോരഖ്പൂരിൽ നിന്ന് : സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ബിജെപി

മലയാള സിനിമയിൽ തന്റേതായ ഒരു മേൽവിലാസമുണ്ടാക്കിയ ശേഷം തെലുങ്ക് സിനിമവരെ എത്തിയ ഉണ്ണി മുകുന്ദൻ അവിടം വരെയെത്തിയത് തന്റെ സ്വപ്നങ്ങളെ ചേസ് ചെയ്തു കൊണ്ട് തന്നെയാണ്. സിനിമ സ്വപ്നമായി കൊണ്ടു നടക്കുന്ന ശരാശരി യുവാവിൻ്റെ റോൾ മോഡലായ , slow and steady wins the race എന്നു പറയാതെ പറഞ്ഞ ഉണ്ണിക്കും ഉണ്ണിയുടെ പ്രൊഡക്ഷൻ കമ്പനിയ്ക്കും നന്ദി. ഇടതുപക്ഷലോബിക്കൊപ്പം മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാളസിനിമയിൽ ഇങ്ങനെ നെഞ്ചു വിരിച്ച് നിന്ന് സ്വന്തം വിശ്വാസവും അഭിപ്രായവും ഉറക്കെപ്പറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേര് കൂടിയാകുന്നു ഉണ്ണി മുകുന്ദനും യുഎംഎഫും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button