Latest NewsKeralaCinemaMollywoodNewsEntertainment

അമ്മയിൽ നിന്നും പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണം: ആവശ്യവുമായി പത്മപ്രിയ

കോഴിക്കോട്: അമ്മ അക്രമിക്കപ്പെട്ട നടിയ്ക്കൊപ്പമാണെന്ന് പറയുന്നത് കള്ളമാണെന്ന് നടി പത്മപ്രിയ. സംഘടന അതിജീവിച്ച വ്യക്തിക്കൊപ്പമാണെന്ന് പറയുന്നത് വെറുതെയാണ്, നടിയെ ആക്രമിച്ച കേസിന്റെ പേരില്‍ അമ്മയില്‍ നിന്നും പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണം പത്മപ്രിയ പറഞ്ഞു.

Also Read:ജില്ലാ കമ്മിറ്റിയില്‍ നിന്ന് ആര്യ രാജേന്ദ്രൻ പുറത്ത്: സമ്പത്തിന് പകരം ഷിജു ഖാനെ ഉൾപ്പെടുത്തി

പുറത്തുപോയവര്‍ പുതിയ അംഗത്വ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാട്. അത് ശരിയല്ല. ചലച്ചിത്ര മേഖലയിലുള്ള പരാതികള്‍ കേള്‍ക്കുന്നതിനായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പത്മപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് പാര്‍വതി തിരുവോത്ത് പറഞ്ഞു. സാമൂഹമാധ്യമങ്ങളിലൂടെ പിന്തുണയറിയിച്ചാല്‍ പോരെന്നും ആരുടെയൊക്കെ കമ്പനികളില്‍ കംപ്ലെയിന്റ് സെല്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ ഉറപ്പുവരുത്തണമെന്നും പാര്‍വതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button