ThiruvananthapuramKeralaNattuvarthaLatest NewsNews

കൊവിഡ് വ്യാപനം രൂക്ഷം: പൊന്മുടി അടയ്ക്കുന്നു, ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

തിരുവനന്തപുരം: കൊവിഡ് ഭീതിയെ തുടര്‍ന്ന് വീണ്ടും പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രം അടയ്ക്കുന്നു. ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായി തന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

Read Also : ശബരിമല തീര്‍ത്ഥാടനം: ബുധനാഴ്ച വരെ നിയന്ത്രണങ്ങളോടെ ദര്‍ശനം തുടരും, സ്‌പോട്ട് ബുക്കിംഗ് ചെയ്യാം

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് വ്യപനത്തെയും മഴയെയും തുടര്‍ന്ന് അടച്ചിട്ട പൊന്മുടി കുറച്ച് നാളുകള്‍ മുമ്പാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണ വിധേയമായി തുറന്നു കൊടുത്തത്. കൊവിഡും കനത്ത മഴയില്‍ റോഡ് തകര്‍ന്നത് മൂലവും പൊന്‍മുടി അടച്ചിട്ടിരിക്കുകയായിരുന്നു.

പൊന്മുടി അടച്ചിട്ടതോടെ നൂറുകണക്കിന് തോട്ടം തൊഴിലാളി കുടുംബങ്ങളാണ് വരുമാനമില്ലാതെ കഷ്ടപ്പെട്ടിരുന്നത്. കല്ലാര്‍ മുതലുള്ള നൂറുകണക്കിന് ചെറുകിട കച്ചവടകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വഴിയോരക്കച്ചവടക്കാര്‍, തോട്ടം തൊഴിലാളികള്‍ എന്നിവരെല്ലാം പൊന്മുടി അടയ്ക്കുന്നതിലൂടെ വീണ്ടും ദുരിതത്തിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button