Latest NewsNewsInternational

തങ്ങളുടെ ഏറ്റവും വലിയ എതിരാളി ഇന്ത്യയാണെന്ന് പാകിസ്താന്റെ സുരക്ഷാ നയ പ്രഖ്യാപന രേഖ

ഇസ്ലാമാബാദ്: തങ്ങളുടെ ഏറ്റവും വലിയ എതിരാളി ഇന്ത്യയാണെന്ന് പാകിസ്താന്റെ സുരക്ഷാ നയ പ്രഖ്യാപന രേഖ. പാകിസ്താനെ തകര്‍ക്കുന്നത് ഇന്ത്യയുടെ മുന്നേറ്റമാണെന്നും നയപ്രഖ്യാപന രേഖയില്‍ പറയുന്നു. രാജ്യത്തിന്റെ ദേശീയ കെട്ടുറപ്പിനേയും സുസ്ഥിരതയേയും അപകടപ്പെടുത്തുന്നത് ഇന്ത്യന്‍ ഭീകരതയാണെന്നും റിപ്പോര്‍ട്ടില്‍ തുറന്നുപറയുന്നു. ഇതിനൊപ്പം ചൈനയാണ് ഏറ്റവും വിശ്വസ്തനായ പങ്കാളിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏഴുവര്‍ഷമെടുത്ത് തയ്യാറാക്കിയ സുരക്ഷാ വിശകലന റിപ്പോര്‍ട്ടാണിത്. ഭാവിയിലെ സുരക്ഷാ നയത്തിന്റെ പൂര്‍ണ്ണരേഖയാണ് പുറത്തുവിട്ടത്. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 62 പേജുകളുള്ള സുരക്ഷാ രേഖ 2022-2026 വര്‍ഷത്തേക്കുള്ള സമഗ്രപദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 16 തവണയാണ് ഇന്ത്യയെ വിശദമായി പ്രതിപാദിച്ചിരിക്കുന്നത്.

‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന വിടവായ ജമ്മുകശ്മീരില്‍ ശാന്തിയും സമാധാനവുമാണ് പാകിസ്താനാഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റവും ഭരണത്തിലെ സ്വാധീനവും ഏറെ ഗൗരവമുള്ളതാണ്. ഇന്ത്യയിലെ ഹിന്ദുത്വഭരണകൂടം പാകിസ്താനെന്നും ഭീഷണിയാണ്. പാകിസ്താനെതിരെ നടക്കുന്ന രാഷ്ട്രീയവും സൈനികപരവുമായ നീക്കം അതുകൊണ്ടാണ്’ റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button