ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

പതിനാലുകാരിയെ മകൻ പീഡിപ്പിച്ചു, പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ കൊലപ്പെടുത്തി ഉമ്മ: തെളിഞ്ഞത് 2 കൊലപാതകം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയായ ശാന്താകുമാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്ത പോലീസ് ഞെട്ടി. തെളിഞ്ഞത് ഒരു വർഷം മുൻപത്തെ മറ്റൊരു കൊലപാതകം. തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച സംഭവത്തില്‍ ഇന്നലെയാണ് റഫീക്കാ ബീവി, മകനായ ഷഫീക്ക്, സുഹൃത്ത് അല്‍ അമീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളായ റഫീക്ക ബീവി, മകൻ ഷഫീക്ക് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഒരു വർഷം മുൻപ് കൊല്ലപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയതും ഇവർ തന്നെയാണെന്ന് വ്യക്തമായത്.

പോലീസിനെ ഏറെ വലച്ച പതിനാലുകാരിയുടെ കൊലപാതകത്തിലെ പ്രതികളെ ഒരു വർഷത്തിന് ശേഷം പിടികൂടാനായതിന്റെ ആശ്വാസത്തിലാണ്‌ പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മകൻ പീഡിപ്പിച്ച വിവരം പുറത്ത് വരാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊന്നത് എന്ന് റഫീക്ക പൊലീസിനോട് പറഞ്ഞു. ശാന്തകുമാരിയുടെ തലയക്കടിച്ച അതേ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് എന്നും റഫീക്ക സമ്മതിച്ചു.

Also Read:സിപിഐഎം വിട്ട് പോകില്ല: നടപടിയെടുക്കുന്നത് പാര്‍ട്ടി കീഴ്‌വഴക്കമാണെന്ന് എസ് രാജേന്ദ്രന്‍

ഒരു വര്‍ഷംമുമ്പ് ആയിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്‌ക്കേറ്റ ക്ഷതം മൂലം ജീവൻ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്തിടെ മുല്ലൂരിലെ വീടിന് മുകളിലുള്ള മച്ചില്‍ നിന്നാണ് വയോധികയായ ശാന്തകുമാരിയുടെ മൃതദേഹം കണ്ടെടുത്തത്. കേസിൽ അന്വേഷണം നടത്തിയ പൊലീസിന് റഫീക്ക ബീവിയെ സംശയം തോന്നുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു.

ശാന്തകുമാരിയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ പ്രതികള്‍ എടുത്തിരുന്നു. വളയും മോതിരവും വിഴിഞ്ഞത്തുള്ള സ്വര്‍ണ്ണക്കടയില്‍ വിറ്റുവെന്നും അവര്‍ പോലീസിന് മൊഴി നല്‍കി. ശാന്തകുമാരിയുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ് പ്രതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button