KollamKeralaNattuvarthaLatest NewsNews

ചവറയില്‍ യുവതിയുടെ ആത്മഹത്യ : ഭർത്താവ് പിടിയിൽ

ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജ് ആണ് പിടിയിലായത്

ചവറ: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജ് ആണ് പിടിയിലായത്. ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22) യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി.സി. രാജേഷിന്റെയും ബീനയുടെയും മകളായ സ്വാതിശ്രീയെ ജനുവരി 12-ന് രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്.

Read Also : എന്തിനാണ് ഈ വാഹനങ്ങളെ തടഞ്ഞിട്ടിരിക്കുന്നത്.. ഏതെങ്കിലും രാജാവ് ഇവിടെ വരുന്നുണ്ടോ? ഐ.എ.എസ് ഓഫീസറെ ശാസിച്ച് മുഖ്യമന്ത്രി

ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ പ്രണയിച്ച് വിവാഹം കഴിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button