Latest NewsUAENewsInternationalGulf

അബുദാബിയിലെ സ്ഫോടനം: മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ

അബുദാബി: അബുദാബിയിൽ ഇന്ധന ടാങ്കിലുണ്ടായ സ്‌ഫേടനത്തിൽ പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്. മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Read Also: ഷാൻ കൊലപാതകം: അഞ്ചു പേർ പ്രതികൾ, തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്താൻ, ഒരാൾകൂടി കസ്റ്റഡിയിലെന്ന് പോലീസ്

ഹൂതികളുടെ ആക്രമണത്തെ യുഎഇ സുതാര്യമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബുദാബി നാഷ്ണൽ ഓയിൽ കമ്പനിക്ക് സമീപത്ത് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എണ്ണടാങ്കറുകൾ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യെമൻ ഹൂതികൾ രംഗത്തെത്തിയിട്ടുണ്ട്.

Read Also: ജയിലിലടച്ചിരിക്കുന്ന കൊടുംക്രിമിനലുകൾക്ക് കൊല്ലത്തിൽ 300 ദിവസവും പരോൾ നല്കുന്ന ഒരേയൊരു സംസ്ഥാനം: അഞ്ജു പാർവ്വതി

shortlink

Related Articles

Post Your Comments

Related Articles


Back to top button