KeralaCinemaMollywoodLatest NewsNewsEntertainment

ഈ അവാർഡ് കർഷക സമരത്തിൽ പങ്കെടുത്തവർക്കും ലക്ഷദ്വീപിലെ ജനങ്ങൾക്കും സമർപ്പിക്കുന്നു: ഐഷ സുൽത്താന

പി. കെ ഗോപാലൻ ഫൗണ്ടേഷന്റെ ‘വുമൺ ഓഫ് ദി ഇയർ അവാർഡ്’ സംവിധായിക ഐഷ സുൽത്താനയ്ക്ക്. പി. കെ ഗോപാലൻ ഫൗണ്ടേഷൻ വയനാട് ജില്ല ആണ് ഐഷയ്ക്ക് പുരസ്കാരം നൽകിയത്. തനിക്ക് ലഭിച്ച അവാർഡ് വയനാട്ടിലെ എല്ലാ തോട്ടം തൊഴിലാളികൾക്കും, കർഷക സമരത്തിൽ പങ്കെടുത്ത ഓരോ കർഷകർക്കും, ലക്ഷദ്വീപിലെ ജനങ്ങൾക്കും വേണ്ടി സമർപ്പിക്കുകയാണെന്ന് ഐഷ വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഐഷ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലക്ഷദീപ് വിഷയം ഉടലെടുത്തപ്പോൾ ആ സമരം കേരളം ഉള്‍പ്പടേയുള്ള മറ്റ് മേഖലകളിലും ശ്രദ്ധേയമാക്കുന്നതില്‍ നിർണ്ണായക ഇടപെടല്‍ നടത്തിയത് സംവിധായികയായ ഐഷ സുല്‍ത്താനയായിരുന്നു. തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസിനെ കുറിച്ച് ഐഷ സുൽത്താന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നും അവർ വ്യക്തമാക്കുന്നു.

Also Read:ഈഗോ മാറ്റിവെച്ച് യുവതാരങ്ങള്‍ക്ക് കീഴില്‍ കളിക്കാന്‍ കോഹ്‌ലി എല്ലാ രീതിയിലും തയാറാകേണ്ടതുണ്ട്: കപില്‍ ദേവ്

‘സിനിമ ഷൂട്ടിനായി ദ്വീപിലെത്തിയ സമയത്താണ് പുതിയ പരിഷ്കാരങ്ങള്‍ വരുന്നത്. കോവിഡ് നിയന്ത്രണവും 144 ഉം ഒക്കെയായി ദ്വീപിലെ അവസ്ഥ വളരെ മോശമായ സാഹചര്യമായിരുന്നു അത്. അനുഭവിച്ച് വേദനകള്‍ പുറം ലോകത്ത് പറയുന്നതിനിടെയുണ്ടായ നാക്ക് പിഴയാണ് ജീവിതം മാറ്റി മറിച്ചത്. അതോടെ ഞാന്‍ രാജ്യ ദ്രോഹിയായി. മുന്‍കൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. എന്നെ പിന്തുണയ്ക്കുന്നത് ആരാണ് എന്നായിരുന്നു ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്ക് അറിയേണ്ടിയിരുന്നത്. അവർ അന്വേഷിക്കുന്ന തെളിവുകള്‍ കണ്ടെത്താനായി എന്റെ ഫോണുകള്‍ പോലും പിടിച്ചെടുത്തു. ഞാന്‍ ദ്വീപുകാരിയല്ലെന്ന് വരുത്തി തീർക്കാനായിരുന്നു ചിലരുടെ ശ്രമം’, ഐഷ സുൽത്താന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button