UAELatest NewsNewsInternationalGulf

ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നു: ശൈഖ് മുഹമ്മദ്

ദുബായ്: ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കാലാവസ്ഥാ പ്രവർത്തനം, ഊർജ പരിവർത്തനം, പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിഹാരമായി പുനരുപയോഗ ഊർജം സ്വീകരിക്കൽ എന്നീ മേഖലകളിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് യുഎഇയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പൊതു ജനമധ്യത്തില്‍ അപമാനിതയായ എട്ട് വയസുകാരിയോടും പിതാവിനോടും ക്ഷമ ചോദിച്ച് സംസ്ഥാന പോലീസ് മേധാവി

ജനങ്ങളുടെ ജീവിതത്തിലും ആരോഗ്യത്തിലും അവ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും അദ്ദേഹം വിശദമാക്കി. അബുദാബി സുസ്ഥിരത വികസന വാരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ്‌പോ വേദിയിലെ ദുബായ് എക്സിബിഷൻ സെന്ററിലായിരുന്നു ഉദ്ഘാടന ചടങ്ങ്. അബുദാബി സുസ്ഥിരത വികസന വാരം സഹകരണം, വിജ്ഞാന വിനിമയം, നിക്ഷേപം, നവീകരണം എന്നിവയ്ക്കായി ഒരു ആഗോള പ്ലാറ്റ്‌ഫോം നൽകുന്നുണ്ട്.

Read Also: കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ ഇപ്പോഴും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താം: കെബി ഗണേഷ് കുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button