Latest NewsInternational

അഫ്ഗാനിൽ ഏറ്റുമുട്ടൽ : ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടു

കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ വെച്ച് ഇസ്ലാമിക സ്റ്റേറ്റ് ഖൊറാസൻ മുൻ നേതാവ് അസ്‌ലം ഫാറൂഖി കൊല്ലപ്പെട്ടു. നേതാവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഖൈബർ പക്തൂൺ നേതാവിനെ കൊലപ്പെടുത്തിയവരെ പാകിസ്ഥാൻ തിരയുന്നുണ്ടെന്ന് പാക് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കിഡ്നാപ്പേഴ്സ് സംഘങ്ങളെ കുറിച്ചും ക്രിമിനൽ മാഫിയകളെ കുറിച്ചുമാണ് അന്വേഷണം നടത്തുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഫറൂഖിയുടെ മരണത്തെക്കുറിച്ച് പലതരത്തിലുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. സംഘർഷത്തിൽ, ഫാറൂഖി കൊല്ലപ്പെടുകയായിരുന്നുവെന്ന് ഒരു വിഭാഗം പറയുന്നു. അദ്ദേഹത്തെ സംഘടന തന്നെ കൊലപ്പെടുത്തിയതാണെന്നും പിന്നീട് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാട്ടിൽ കൊണ്ടുവന്ന് ഇട്ടതാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2020ൽ നാൻഘർഹർ പ്രവിശ്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന് പതനം സംഭവിച്ചതിന് ശേഷം അഫ്ഗാൻ സർക്കാറിലെ അഷറഫ് ഖാനിയുമായി അദ്ദേഹം കരാർ ഒപ്പ് വച്ചിരുന്നു. ഫാറൂഖിക്ക് ശേഷം സഹാബ് മഹജറാണ് നേതൃത്വ സ്ഥാനം ഏറ്റെടുത്തത്. ഈ മാസത്തിൽ തന്നെ രണ്ടാം തവണയാണ് തീവ്രവാദി നേതാക്കൾ കൊല്ലപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button