Latest NewsNewsLife StyleHealth & Fitness

ഈ ലക്ഷണങ്ങൾ അൾസറിന്റെയോ ക്യാൻസറിന്റെയോ?

സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്

കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളില്‍ ഒന്നാണ് അള്‍സര്‍. കൂടുതല്‍ പേരും ഇന്ന് അള്‍സര്‍ എന്ന പ്രശ്നം നേരിടുന്നുമുണ്ട്. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.

പൊതുവെ കുടലിനെയാണ് ഇത് ബാധിക്കാറുള്ളതെങ്കിലും ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം.

Read Also : ഗൂഗിൾ പേയിലൂടെ പണം അയക്കാന്‍ തടസമുണ്ടായി: ഗൂഗിളിലെ എല്ലാ ജീവനക്കാരേയും കൊല്ലുമെന്ന ഭീഷണിയുമായി യുവാവ്

കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, ക്ഷീണം, രക്തം വരുന്നത് ഒക്കെ ലക്ഷണങ്ങള്‍ തന്നെയാണ്. നമ്മുടെ ജീവിതചര്യതെന്നെയാണ് അള്‍സര്‍ എന്ന വില്ലനെ ക്ഷണിച്ചുവരുത്തുന്നത്. മസാലകള്‍ ധാരാളം ചേര്‍ത്ത ഭക്ഷണവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നതുമെല്ലാം അള്‍സറിന് കാരണം തന്നെയാണ്.

എന്നാല്‍ ഇവയ്ക്കെല്ലാം പുറമേ മാനസികമായ വിഷമതകളും അള്‍സറിനും വയറിനെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍ക്കും കാരണമായേക്കാം എന്നും വിദഗ്ധര്‍ പറയുന്നു. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയും അള്‍സറിന് കാരണമാകുമത്രേ

shortlink

Related Articles

Post Your Comments

Related Articles


Back to top button