Latest NewsNewsInternational

വൈറസ് ഒളിച്ചിരിക്കുകയും നമ്മൾ ജയിക്കുകയും ചെയ്യും: കൊവിഡിന് ഇനി അധിക കാലം തുടരാനാവില്ലെന്ന് വൈറോളജിസ്റ്റ്

മനുഷ്യരും വൈറസും തമ്മിലുള്ള ഒരു അനലോളജി പോലെ. വൈറസ് അതിന്റെ നീക്കങ്ങൾ നടത്തുന്നു.

വാഷിംഗ്‌ടൺ: കൊവിഡ് വ്യാപനം ലോകത്ത് എല്ലായ്പ്പോഴും തുടരാൻ സാധ്യതയില്ലെന്ന് അമേരിക്കൻ വൈറോളജിസ്റ്റ്. വാക്സിനേഷനാണ് വൈറസ് വ്യാപനത്തെ തടയാനുള്ള ശക്തമായ ആയുധമെന്നും കൊവിഡ് വ്യാപനത്തിന്റെ അവസാനം അടുത്തിരിക്കുകയാണെന്നും അമേരിക്കൻ വൈറോളജിസ്റ്റായ ഡോ കുത്തുബ് മഹ്മൂദ് പറഞ്ഞു.

‘ഇത് എല്ലായ്പ്പോഴും തുടരാനാവില്ല. അവസാനം വളരെ അടുത്താണ്. ഈ ചെസ് ​ഗെയിമിൽ ഒരു വിജയിയുണ്ടാവില്ല. സമനിലയായിരിക്കും.വൈറസ് ഒളിച്ചിരിക്കുകയും നമ്മൾ ജയിക്കുകയും ചെയ്യും. നമുക്കൊരു പക്ഷെ മാസ്കുകളിൽ നിന്നും പുറത്തു കടക്കാൻ കഴിഞ്ഞേക്കും. നമ്മൾ മുന്നോട്ട് പോവുമെന്ന പ്രതീക്ഷിക്കുന്നു. നമ്മളതിന് അടുത്തെത്തിയതായി ഞാൻ കരുതുന്നു. വളരെ പെട്ടന്ന് തന്നെ ഈ മഹാമാരിയിൽ നിന്നും പുറത്തു കടക്കാൻ കഴിഞ്ഞേക്കും’- അദ്ദേഹം വ്യക്തമാക്കി.

Read Also: മഠത്തിലെ ബൾബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കർദ്ദിനാളിനെ കണ്ടത്: തുറന്നടിച്ച് ഫാദർ അഗസ്റ്റിൻ വട്ടോലി

‘മനുഷ്യൻ പ്രതിരോധം സൃഷ്ടിക്കുന്നതിനാൽ രക്ഷപ്പെടാൻ വേണ്ടി തുടരെ പരിവർത്തനം ചെയ്യേണ്ട സമ്മർദ്ദം വൈറസിനുണ്ട്. ഇത് ഒരു ​ഗെയിം പോലെയാണ്. ഒരു ചെസ് ​ഗെയിം പോലെ. മനുഷ്യരും വൈറസും തമ്മിലുള്ള ഒരു അനലോളജി പോലെ. വൈറസ് അതിന്റെ നീക്കങ്ങൾ നടത്തുന്നു. നമ്മൾ മനുഷ്യർ നമ്മുടെ നീക്കങ്ങളും. നമ്മുടേത് ചെറിയ നീക്കങ്ങളാണ് മാസ്കുകൾ, സാനിറ്റൈസറുകൾ, സാമൂഹിക അകലം എന്നിവയുൾപ്പെടെ ഉൾപ്പെടെ. വാക്സിനുകൾ, ആന്റിവൈറലുകൾ, ആന്റിബോഡികൾ എന്നീ ആയുധങ്ങളും വൈറസിനെതിരെ നമ്മുടെ പക്കലുണ്ട്’- ഡോ കുത്തുബ് മഹ്മൂദ് പറഞ്ഞു.

2021 ജനുവരി 16 ന് ആരംഭിച്ച ഇന്ത്യയിലെ രാജ്യവ്യാപക കൊവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ഒന്നാം വാർഷികത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തിനുള്ളിൽ 60 ശതമാനം വാക്സിേനഷൻ പൂർത്തിയാക്കിയ ഇന്ത്യയുടെ നേട്ടത്തെ വൈറോളജിസ്റ്റ് അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button